ഇന്ത്യയിലും വിദേശത്തും മികച്ച തൊഴിൽ സാധ്യത; കേരളത്തിൽ ബാച്ചിലർ ഇൻ പ്രൊസ്തെറ്റിക് ആൻഡ് ഓർത്തോട്ടിക് ഡിഗ്രി കോഴ്സ് നിപ്മറിൽ ആരംഭിക്കുന്നു

Prosthetic and Orthotic

കേരളത്തിൽ ബാച്ചിലർ ഇൻ പ്രൊസ്തെറ്റിക് ആൻഡ് ഓർത്തോട്ടിക് ഡിഗ്രി കോഴ്സ് നിപ്മറിൽ ആരംഭിക്കുന്നുവെന്ന് മന്ത്രി ഡോ. ആർ ബിന്ദു. കേരളത്തിൽ ആദ്യമായാണ് പ്രൊസ്തെറ്റിക് ആൻഡ് ഓർത്തോട്ടിക് ഡിഗ്രി കോഴ്സ് ആരംഭിക്കുന്നത്.

നാലര വർഷത്തെ ബാച്ചിലർ ഇൻ പ്രൊസ്തെറ്റിക് ഓർത്തോട്ടിക് ബിരുദ കോഴ്സ് (ബിപിഒ) സംസ്ഥാന സാമൂഹ്യനീതി വകുപ്പിനു കീഴിലെ സ്വയംഭരണസ്ഥാപനമായ നിപ്മറിൽ ആണ് ആരംഭിക്കുന്നത്. കൃത്രിമ കൈകാലുകൾ, വീൽ ചെയറുകൾ, ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുമുള്ള സഹായക ഉപകരണങ്ങൾ എന്നിവയുടെ ആവശ്യകതാ നിർണ്ണയം, ഗുണമേന്മാ നിർണ്ണയം, ഉത്പാദനം എന്നിവയിൽ പ്രൊഫഷണൽ പരിശീലനം നൽകുന്ന കോഴ്സാണ് പ്രൊസ്തെറ്റിക് ആൻഡ് ഓർത്തോട്ടിക്.

Also Read; മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; പ്രശ്നങ്ങൾ പരിഹരിക്കാനാവാതെ മഹായുതിയും മഹാവികാസ് അഘാഡിയും

പ്രൊഫഷണൽ ബിരുദമായ ബിപിഒയ്ക്ക് മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ആർട്ടിഫിഷ്യൽ ലിമ്പ് സെന്ററുകൾ എന്നിവയിൽ മികച്ച തൊഴിൽ സാധ്യതയുണ്ട്. കൂടാതെ ഈ കോഴ്സിന് വിദേശത്തും മികച്ച തൊഴിൽസാധ്യതയുണ്ട്. ആർസിഐ അംഗീകാരമുള്ള അറുനൂറ് ബിരുധാരികൾ മാത്രമാണ് ദേശീയതലത്തിൽ ഉള്ളത്. കേരളത്തിൽ ഈ ബിരുദമുള്ളവരുടെ എണ്ണം അറുപതിൽ താഴെ മാത്രമാണ്.

Also Read; 119 ഏക്കർ വരുന്ന പരിയാരം മെഡിക്കൽ കോളേജ് പരിസരം വൃത്തിയാക്കിയ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിനെ അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ്

ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ എൽബിഎസിനാണ് ഈ കോഴ്സിന്റെ പ്രവേശന ചുമതല. തുടക്കത്തിൽ 20 കുട്ടികൾക്കായിരിക്കും പ്രവേശനം നൽകുന്നത്. പ്ലസ് ടു തലത്തിൽ ഫിസിക്സ്‌, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിച്ചവർക്കാണ് പ്രവേശനത്തിന് യോഗ്യത. പാരാ മെഡിക്കൽ കോഴ്സുകൾക്കായി എൽബിഎസിൽ ഇതിനകം തന്നെ രജിസ്റ്റർ ചെയ്തിട്ടുള്ളവർ ഈ കോഴ്സിന് ഓപ്ഷൻ നൽകണമെന്ന് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള കോഴ്സിന്റെ അക്കാദമിക് നിയന്ത്രണം കേരളാ ഹെൽത്ത്‌ സയൻസ് സർവ്വകലാശാലക്കാണ്. പ്രവേശന നടപടികൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News