തിരികെ സ്‌കൂളില്‍ ക്യാംപയിൻ; സംസ്ഥാനത്ത് ഒന്നാമതായി പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ തിരികെ സ്‌കൂളില്‍ ക്യാംപയിൻ പങ്കെടുത്തത് പത്തനംതിട്ട ജില്ലയിലാണെന്ന് മന്ത്രി വീണാ ജോര്‍ജ് . കുടുംബശ്രീ ജില്ലാ മിഷന്‍ സംഘടിപ്പിച്ച തിരികെ സ്‌കൂളിലേക്ക് ക്യാംപയിന്റെ ജില്ലാതല സമാപനപ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ക്യാംപയിന്റെ ഭാഗമായി 2023 ഒക്ടോബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 30 വരെ 1,48,256 അംഗങ്ങളെ പങ്കെടുപ്പിച്ച് 98.22 ശതമാനം പൂര്‍ത്തീകരിച്ചതായി മന്ത്രി പറഞ്ഞു .

Also read:മദ്യലഹരിയിലെന്ന് സംശയം; 33-ാം നിലയില്‍ നിന്ന് വീണ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ മരിച്ചു

കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി പൊതുജനങ്ങള്‍ക്കിടയിലും അംഗങ്ങള്‍ക്കിടയില്‍ കൂടുതല്‍ മനസിലാക്കാന്‍ തിരികെ സ്‌കൂളിലേക്ക് ക്യാംപയിനിലൂടെ സാധിച്ചു. ഭാവിയില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീയുടെ ഭാഗമായി ചെയ്യാന്‍ കഴിയുമെന്ന് തിരിച്ചറിയാനും ക്യാംപയിൻ സഹായകമായി. അതോടൊപ്പം, ഇതിന്റെ ഭാഗമായി നടന്ന വ്യക്തിപരമായ കൂട്ടായ്മകളും ഏറെ സന്തോഷപ്രദമായ അനുഭവമാണ് അംഗങ്ങള്‍ക്ക് സമ്മാനിച്ചത്. കേരളത്തിന്റെ സാമൂഹിക സാമ്പത്തിക തലങ്ങളില്‍ കുടുംബശ്രീ കാഴ്ചവച്ച മാറ്റം വിസ്മയകരമാണ്. സ്ത്രീ ശാക്തീകരണ പ്രക്രിയയില്‍ ആഗോളതലത്തില്‍ തന്നെ മാതൃകയായ പ്രസ്ഥാനമാണ് കേരളത്തിന്റെ കുടുംബശ്രീ എന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ എ. ഷിബു ഡോക്യുമെന്റേഷന്‍ പ്രകാശനം നടത്തി. ബ്ലോക്ക് തലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച സിഡിഎസ്സുകള്‍ക്കുള്ള പുരസ്‌കാര വിതരണവും ചടങ്ങില്‍ നടന്നു. റാന്നിബ്ലോക്കില്‍ റാന്നി അങ്ങാടി സിഡിഎസും കോന്നി ബ്ലോക്കില്‍ പ്രമാടം സിഡിഎസും മല്ലപ്പള്ളി ബ്ലോക്കില്‍ ആനിക്കാട് സിഡിഎസും കരസ്ഥമാക്കി. കോയിപ്രം ബ്ലോക്കില്‍ ഇരവിപേരൂരും ഇലന്തൂര്‍ ബ്ലോസിക്കില്‍ മലപ്പുഴശ്ശേരിയും മികച്ച സിഡിഎസ് പട്ടം കൈവരിച്ചപ്പോള്‍ പറക്കോട് ബ്ലോക്കില്‍ ഏനാദിമംഗലവും പുളിക്കീഴ് ബ്ലോക്കില്‍ കടപ്രയും മികച്ച സിഡിഎസുകളായി തെരഞ്ഞെടുക്കപ്പെട്ടു. മുനിസിപ്പാലിറ്റി തലത്തില്‍ തിരുവല്ല ഈസ്റ്റ് ഒന്നാമതായി. സ്‌പെഷ്യല്‍ അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള അംഗീകാരം ഗവി (സീതത്തോട് സിഡിഎസ്) യും പന്തളം മുനിസിപ്പാലിറ്റിയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ അയല്‍ക്കൂട്ടവും സ്വന്തമാക്കി.

Also read:വി എം സുധീരൻ ഉന്നയിച്ച രാഷ്ട്രീയ പ്രശ്നങ്ങളോട് കോൺഗ്രസ് മറുപടി പറഞ്ഞേ മതിയാകൂ: കോൺഗ്രസിനെ വിമർശിച്ച് എം ബി രാജേഷ്

പരിപാടിയുടെ ഭാഗമായി നൃത്തസംഗീത കലാവിരുന്നും സംഘടിപ്പിച്ചു. പ്രശസ്ത ഗായിക ദേവനന്ദ രാജീവ് സംഗീതവിരുന്ന് നയിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്ക്, ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ്. ആദില, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ മായ മധു, കുടുംബശ്രീ പ്രവര്‍ത്തകര്‍, സിഡിഎസ് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News