‘തിരികെ സ്‌കൂളില്‍’ : കുടുംബശ്രീ ക്യാമ്പയിന്‍ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു

തദ്ദേശസ്വയംഭരണ വകുപ്പ് കുടുംബശ്രീ സംസ്ഥാന മിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന തിരികെ സ്‌കൂളില്‍ സംസ്ഥാനതല ക്യാമ്പയിന്‍ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ പത്തു വരെയാണ് ക്യാമ്പയിന്‍. സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും സ്ത്രീകളെശാക്തീ കരിച്ചിട്ടുള്ള പെണ്‍കരുത്തിന്റെ പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് തൃത്താല ഡോ. കെബി മേനോന്‍ സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി പറഞ്ഞു.

25 വര്‍ഷം കൊണ്ട് ഇന്ത്യയില്‍ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ ഏറ്റവും നിര്‍ണായകമായ പങ്കു വഹിച്ച പ്രസ്ഥാനമാണ് കുടുംബശ്രീ. കുടുംബശ്രീയുടെ ഉള്ളടക്കത്തിലും സ്വഭാവത്തിലും വലിയ മാറ്റങ്ങള്‍ വരാനിരിക്കുകയാണ്. അതിനാവശ്യമായ അറിവും ഊര്‍ജവും സമാഹരിക്കുന്നതിനാണ് ഇത്തരം പരിപാടി സംഘടിപ്പിക്കുന്നത് – മന്ത്രി പറഞ്ഞു.

Also Read: കേന്ദ്രം കേരളത്തോട് പക പോക്കല്‍ നയമാണ് സ്വീകരിക്കുന്നത്; മുഖ്യമന്ത്രി പിണറായി വിജയന്‍

ജീവിത നിലവാരം, സാമൂഹിക സാമ്പത്തിക സൂചകങ്ങള്‍ മാനവ പുരോഗതി തുടങ്ങിയ കാര്യങ്ങളില്‍ നീതിആയോഗ് ഉള്‍പ്പെടെയുള്ള അന്തര്‍ദേശീയ ഏജന്‍സികളുടെ സൂചികകളില്‍ സംസ്ഥാനത്തെ ഒന്നാമതായി ഉയര്‍ത്തുന്നതില്‍ സഹകരണം, ഗ്രന്ഥശാല, കുടുംബശ്രീ പ്രസ്ഥാനങ്ങള്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ഡിസംബര്‍ 10 വരെ എല്ലാ അവധി ദിവസവും അമ്മമാരും മുത്തശ്ശിമാരും സ്‌കൂളില്‍ പോകും. കുടുംബശ്രീ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള വിഷയങ്ങളാണ് പാഠ്യപദ്ധതിയിലെന്നും മന്ത്രി പറഞ്ഞു.

പദ്ധതിയിലൂടെ 46 ലക്ഷം സ്ത്രീകള്‍ തിരികെ സ്‌കൂളുകളിലെത്തും. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പുതിയ കാല സാധ്യതകള്‍ക്കനുസൃതമായി നൂതന പദ്ധതികള്‍ ഏറ്റെടുക്കാന്‍ അയല്‍ക്കൂട്ടങ്ങളെ പ്രാപ്തമാക്കുക ലക്ഷ്യത്തോടെയാണ് ക്യാമ്പയിന്‍ നടപ്പിലാക്കുന്നത്. പരിശീലനം ലഭിച്ച 15000ത്തോളം റിസോഴ്‌സ് പേഴ്‌സണ്‍മാരാണ് അധ്യാപകരായി എത്തുന്നത്.

Also Read: വികസന വിഹായസ്സിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം; ഏഴ് മെഗാ പദ്ധതികൾ നാടിന് സമർപ്പിക്കും

തൃത്താല പഞ്ചായത്ത് പ്രസിഡന്റ് പി കെ ജയ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ അധ്യക്ഷയായി. ജില്ലാ കലക്ടര്‍ ഡോ. എസ് ചിത്ര മുഖ്യാതിഥിയായി. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ആമുഖ പ്രഭാഷണം നടത്തി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി പി റജീന, കില ഡയറക്ടര്‍ ജോയ് ഇളമണ്‍, തൃത്താല പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി ശ്രീനിവാസന്‍, ബ്ലോക്ക് പഞ്ചായത്തംഗം എ കൃഷ്ണ കുമാര്‍, കുടുംബശ്രീ സംസ്ഥാന മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ കോഡിനേറ്റര്‍ കെ കെ ചന്ദ്രദാസ് എന്നിവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News