കേന്ദ്ര സര്‍ക്കാരിനെതിരായി നിയമ യുദ്ധം നടത്തുന്ന ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുരകായസ്തയുടെ ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. പ്രബീറിനെയും എച്ച് ആര്‍ മേധാവി അമിത് ചക്രവര്‍ത്തിയും അറസ്റ്റ് ചെയ്ത ദില്ലി പൊലീസിന്‍റെ നടപടി ചോദ്യം ചെയ്തായിരുന്നു ഹര്‍ജി.
അറസ്റ്റും റിമാന്‍ഡും നിലനില്‍ക്കില്ലെന്നായിരുന്നു പ്രബീറിന്‍റെയും അമിത്തിന്‍റെയും വാദം. അറസ്റ്റിന്‍റെ സമയത്ത്, നടപടിയുടെ കാരണം തങ്ങളോട് പറഞ്ഞിരുന്നില്ലെന്നും വിചാരണാക്കോടതി റിമാന്‍ഡ് ഉത്തരവ് പാസാക്കിയത് തങ്ങളുടെ അഭിഭാഷകരുടെ അസാന്നിധ്യത്തിലാണെന്നും ഇരുവരും ചൂണ്ടിക്കാണിച്ചിരുന്നു.
ALSO READ: വൈദ്യുതി വില കൂട്ടിയും കല്‍ക്കരി വില ഇരട്ടിയാക്കിയും അദാനി കൊള്ളയടിച്ചത് കോടികള്‍
എന്നാല്‍ ഹര്‍ജികളില്‍ പ്രാധാന്യമൊന്നും കണ്ടെത്താനായില്ലെന്നും അതിനാല്‍ തള്ളുകയാണെന്നും ജസ്റ്റിസ് തുഷാര്‍ റാവു ഗെഡേല വ്യക്തമാക്കി. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഇരുവരുമുള്ളത്. ഒക്ടോബര്‍ ആറിന് ഇരുവരുടെയും ഇടക്കാല ജാമ്യഹര്‍ജിയും ഹൈക്കോടതി തള്ളിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here