മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് വീണ്ടും കനത്ത തിരിച്ചടി; പ്രമുഖ നേതാവ് ബിജെപിയിലേക്ക്

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് വീണ്ടും കനത്ത തിരിച്ചടി. മറാത്ത്വാഡ മേഖലയിലെ ലാത്തൂര്‍ ജില്ലയില്‍ നിന്നുള്ള മുന്‍ മന്ത്രിയും കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റുമായ ബസവ്രാജ് പാട്ടീല്‍ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേരാന്‍ ഒരുങ്ങുന്നു. ലിംഗായത്ത് നേതാവായ പാട്ടീല്‍ ലാത്തൂര്‍ ജില്ലയിലെ ഔസ നിയമസഭാ സീറ്റില്‍ നിന്നുള്ള എംഎല്‍എയായിരുന്നു. 2019ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ അഭിമന്യു പവാറിനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തുന്നത്.

ALSO READ: ‘കോഴിക്കോട് എൻ ഐ ടിയെ വീണ്ടും കാവി പുതപ്പിക്കാൻ ശ്രമം’, സവർക്കറുടെ പേരിൽ കലോത്സവം നടത്താൻ നീക്കം

സംസ്ഥാന ബിജെപി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡാന്‍വിസ് എന്നിവരുടെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേരാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വര്‍ക്കിംഗ് പ്രസിഡന്റ്. പാട്ടീല്‍ ഇന്ന് രാവിലെ ദേവേന്ദ്ര ഫഡന്‍വിസിനെ അദ്ദേഹത്തിന്റെ വസതിയില്‍ കണ്ടു.കോണ്‍ഗ്രസ് വിട്ട മുതിര്‍ന്നനേതാവ് അശോക് ചവാനെ പിന്തുണച്ച് നന്ദേഡ്-വഘാല സിറ്റി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 55 മുന്‍ കോര്‍പ്പറേറ്റര്‍മാര്‍ കഴിഞ്ഞ ദിവസമാണ് ബി.ജെ.പി.യില്‍ ചേര്‍ന്നത്.

ALSO READ:  ബോഡി ബില്‍ഡിങ്ങിനായി സാഹസം; യുവാവ് വിഴുങ്ങിയത് 39 നാണയങ്ങളും 37 കാന്തവും

അശോക് ചവാന്റെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്. നന്ദേഡിലെ കോണ്‍ഗ്രസിന്റെ ശക്തനായ നേതാവും മുന്‍മുഖ്യമന്ത്രിയുമായ അശോക് ചവാന്‍ രണ്ടാഴ്ച മുമ്പാണ് ബി.ജെ.പി.യില്‍ ചേര്‍ന്നത്.സമീപകാലത്ത് അശോക് ചവാന്‍, മിലിന്ദ് ദിയോറ, ബാബ സിദ്ദിഖി എന്നിവരുള്‍പ്പെടെ നിരവധി മുതിര്‍ന്ന മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ടിരുന്നു. ചവാന്‍ ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ ദേവ്റ ഇപ്പോള്‍ ഏകനാഥ് ഷിന്‍ഡെയുടെ ശിവസേനയ്ക്കൊപ്പമാണ്. ഈ രണ്ട് നേതാക്കളെയും രാജ്യസഭാ തിരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News