വയനാട് കോണ്‍ഗ്രസില്‍ വീണ്ടും തിരിച്ചടി; ഡിസിസി ജനറല്‍ സെക്രട്ടറി പി എം സുധാകരന്‍ ബിജെപിയില്‍ ചേര്‍ന്നു

വയനാട് കോണ്‍ഗ്രസില്‍ വീണ്ടും തിരിച്ചടി. ഡിസിസി ജനറല്‍ സെക്രട്ടറി പി എം സുധാകരന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയത്തില്‍ ആകൃഷ്ടനായാണ് താന്‍ ബിജെപിയില്‍ ചേരുന്നതെന്ന് സുധാകരന്‍ പറഞ്ഞു. ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രനെ വിജയിപ്പിക്കാന്‍ മുന്നിട്ടിറങ്ങുമെന്നും സുധാകരന്‍ പറഞ്ഞു.

ALSO READ:കേരളത്തിന്റെ പ്രതിപക്ഷ നേതാവ് പെരും നുണയൻ; സിപിഐഎം ഇലക്ടറൽ ബോണ്ട് വാങ്ങി എന്ന് പറഞ്ഞ വി ഡി സതീശനെ അത് തെളിയിക്കാൻ വെല്ലുവിളിക്കുന്നു: മന്ത്രി വി ശിവൻകുട്ടി

”ഡിസിസി ജനറല്‍ സെക്രട്ടറിയായ എനിക്കു പോലും അപ്രാപ്യനായ ജനപ്രതിനിധിയാണ് രാഹുല്‍ ഗാന്ധി. അപ്പോള്‍ സാധാരണ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കും. അഞ്ചു വര്‍ഷക്കാലം ജനത്തെ വഞ്ചിച്ച രാഹുലിന് ഇനിയും അവസരം കൊടുത്താല്‍ വയനാട് നശിച്ചു പോകും. അമേഠിയില്‍ മത്സരിക്കില്ലെന്ന് വയനാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കാന്‍ രാഹുല്‍ തയ്യാറുണ്ടോ? പി എം സുധാകരന്‍ ചോദിച്ചു. റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ശശികുമാര്‍, സിവില്‍ എന്‍ജിനീയര്‍ പ്രജീഷ് എന്നിവരും ബിജെപിയില്‍ ചേര്‍ന്നു.

ALSO READ:പെരുമാറ്റച്ചട്ടലംഘനം; സി വിജില്‍ ആപ്പ് വഴി ആകെ ലഭിച്ചത് 2,09,661 പരാതികള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News