പുനരുപയോഗിക്കാവുന്ന കുപ്പികളില്‍ ടോയ്ലറ്റ് സീറ്റിനേക്കാള്‍ 40,000 മടങ്ങ് ബാക്ടീരിയകള്‍

പുനരുപയോഗിക്കാവുന്ന കുപ്പികളില്‍ ടോയ്ലറ്റ് സീറ്റിനേക്കാള്‍ 40,000 മടങ്ങ് ബാക്ടീരിയകള്‍ ഉണ്ടായിരിക്കുമെവന്ന് പുതിയ പഠനം കണ്ടെത്തി. യുഎസ് ആസ്ഥാനമായ വാട്ടര്‍ഫില്‍റ്റര്‍ഗുരു ഡോട്ട് കോമിലെ ഒരു സംഘം ഗവേഷകര്‍ നല്‍കിയ പഠനത്തിലാണ് ഞെട്ടിക്കുന്ന ഈ കണ്ടെത്തല്‍. വെള്ളക്കുപ്പികളുടെ വിവിധ ഭാഗങ്ങള്‍ എടുത്ത് നടത്തിയ പരിശോധനകളില്‍ ‘ഗ്രാം നെഗറ്റീവ് ബാക്ടീരിയകളും’ ബാസിലസ് ബാക്ടീരിയകളുമുണ്ടെന്നാണ് കണ്ടെത്തല്‍.

‘ഗ്രാം നെഗറ്റീവ് ബാക്ടീരിയകള്‍’ ആന്റിബയോട്ടിക്കുകളെ കൂടുതല്‍ പ്രതിരോധിക്കുന്ന അണുബാധകള്‍ക്ക് കാരണമാകുന്നവയാണ്. ബാസിലസ് ബാക്ടീരിയ ദഹനനാളത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ഗവേഷകര്‍ പറയുന്നു. പുനരുപയോഗിക്കാവുന്ന കുപ്പികള്‍ ദിവസത്തില്‍ ഒരിക്കലെങ്കിലും ചൂടുള്ള സോപ്പ് വെള്ളത്തില്‍ കഴുകണം. ആഴ്ചയില്‍ ഒരിക്കലെങ്കിലും കുപ്പികള്‍ അണുവിമുക്തമാക്കാനും ശ്രദ്ധിക്കണമെന്നും ഗവേഷകര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News