ചില ശീലങ്ങൾ എത്രമാത്രം അണുബാധ സൃഷ്ടിക്കുന്നുണ്ടെന്ന് നമ്മൾ ശ്രദ്ധിക്കാറേ ഇല്ല. അത്തരത്തിൽ ഒന്നാണ് നിന്ന് മൂത്രമൊഴിക്കുന്ന പുരുഷന്മാരുടെ ശീലം. ടോയ്‌ലറ്റിൽ പുരുഷന്മാർ നിന്ന് മൂത്രമൊഴിക്കുമ്പോൾ അത് പലപ്പോഴും പുറത്തേക്ക് പോകാനും ഇത് ടോയ്‌ലറ്റിൽ തന്നെ മറ്റു വസ്തുക്കളായ ടൂത്ത്ബ്രഷ്, ടവൽ, ടോയ്‌ലെറ്റിന്റെ ചുമർ എന്നിവിടങ്ങളിൽൽ വീഴാനും സാധ്യതയുണ്ട്. എന്നാൽ ഇതെല്ലം ഒരാൾ മൂത്രമൊഴിച്ച് കഴിഞ്ഞാൽ ഉറപ്പായും വൃത്തിയാക്കാൻ സാധ്യതയില്ല. ഇതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായ ഒരു വിഡിയോയാണ് ചർച്ചകളിലേക്ക് നയിച്ചിരുന്നത്.
Also Read: ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിട്യൂട്ടിൽ അവസരം; വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
പലപ്പോഴും സ്വയം വൃത്തിയായി സൂക്ഷിക്കുന്ന പലരും പരിസരം അതുപോലെ തന്നെ വൃത്തിയായി സൂക്ഷിക്കാൻ മടിക്കാറുണ്ട്. അത്തരക്കാരാണ് നിന്ന് മൂത്രമൊഴിക്കുന്ന പുരുഷന്മാരിൽ ഭൂരിഭാഗക്കാരും. അതുകൊണ്ട് തന്നെ തനിക്ക് ചുറ്റുമുള്ള സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ അവർക്ക് സാധിക്കാറില്ല. 7500 ഓളം തുള്ളി മൂത്രം പുറത്ത് പോകാൻ സാധ്യതയുണ്ടെന്നും ഇത് പരിസരം മലിനമാക്കുമെന്നും അണുബാധ സൃഷ്ടിക്കുമെന്നും വിഡിയോയിൽ പറയുന്നു. ഇതിലൊക്കെ ഇത്ര വലിയ പ്രശ്നങ്ങൾ ഒളിച്ചിരിക്കുന്നുണ്ടോ എന്ന തരത്തിലുള്ള പല കമന്റുകളും വീഡിയോക്ക് താഴെ വരുന്നുണ്ട്.
An explanation on why men shouldn’t pee while standing.
— YabaLeftOnline (@yabaleftonline) September 17, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here