പത്തനംതിട്ട നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ: കരാറുകാരനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി വീണാജോര്‍ജ്

പത്തനംതിട്ട നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് കാരണമായ കരാറുകാരനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ് പറഞ്ഞു. ജില്ലയില്‍ നടക്കുന്ന പശ്ചാത്തല സൗകര്യ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

Also Read: താമരശ്ശേരിയില്‍ കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് ഒരു മരണം

കരാറുകാരന് നാല് തവണയാണ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സമയം നീട്ടി നല്‍കിയത്. എന്നിട്ടും നിര്‍മാണം പൂര്‍ത്തീകരിക്കാതെ നിരുത്തരവാദപരമായി പെരുമാറുന്നത് അംഗീകരിക്കാനാകില്ല. നഗരത്തിലെ റോഡുകളില്‍ കൂടിയുള്ള ഗതാഗതം പൊതുജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കി കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ നടപടിയുണ്ടാകും. പിഡബ്ല്യുഡി, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ കൃത്യമായ രീതിയുള്ള ആശയവിനിമയം നടത്തണം. കരാര്‍ ഏറ്റെടുത്ത ശേഷം സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ഇത്തരം പ്രവര്‍ത്തികള്‍ വച്ച് പൊറുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News