മഹാരാഷ്ട്രയിലെ ബിജെപിയുടെ മോശം പ്രകടനം; രാജിസന്നദ്ധത പ്രകടിപ്പിച്ച് ദേവേന്ദ്ര ഫഡ്നാവിസ്

മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജി സന്നദ്ധത പ്രകടിപ്പിച്ചത്. ലോക്സഭാ ഫലങ്ങളെക്കുറിച്ചുള്ള അവലോകന യോഗത്തിന് ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഫഡ്നാവിസ്.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് തന്നെ ഉപമുഖ്യമന്ത്രി സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്ന് ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നിരാശാജനകമായ പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം.

ALSO READ:മദ്യനയ അഴിമതി കേസ്: അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷ തള്ളി

മഹാരാഷ്ട്രയില്‍ ബിജെപിയുടെ എണ്ണം 2019ല്‍ 23 സീറ്റില്‍ നിന്ന് ഈ വര്‍ഷം വെറും ഒമ്പതായി കുറഞ്ഞതാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്. കഴിഞ്ഞ കാലങ്ങളില്‍ നടന്ന മഹാരാഷ്ട്രയിലെ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ച നേതാവ് കൂടിയാണ് ദേവേന്ദ്ര ഫഡ്നാവിസ്.

ശിവസേനയെയും എന്‍സിപിയെയും നെടുകെ പിളര്‍ത്തി പ്രതിപക്ഷത്തെ നിര്‍ജീവമാക്കാനുള്ള ശ്രമങ്ങളെല്ലാം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായത് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഫഡ്നാവിസിന്റെ തീരുമാനം. അതേസമയം മഹാരാഷ്ട്രയില്‍ പാര്‍ട്ടിയുടെ ദയനീയ പരാജയത്തിന് പ്രാദേശിക നേതാക്കളില്‍ നിന്നും വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനം മെച്ചപ്പെടുത്താന്‍ സംഘടനാ തലത്തില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ഫഡ്‌നാവിസിസ് വിശദീകരണം നല്‍കിയത്. ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ 2022 ജൂണ്‍ 30നാണ് ഉപമുഖ്യമന്ത്രിയായി ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്തത്.

ALSO READ:ബിജെപിയിലേക്ക് പോകുമെന്ന പത്മജ വേണുഗോപാലിന്റെ പരാമർശം; വെല്ലുവിളി ആവർത്തിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News