വമ്പൻ ഹൈപ്പിലിറങ്ങിയ വാരിസും കിംഗ് ഓഫ് കൊത്തയും വരെ ഈ ലിസ്റ്റിലുണ്ട്; 2023 ലെ മോശം ചിത്രങ്ങളിൽ ഇവയും..

2023 ൽ ഇന്ത്യൻ സിനിമയിൽ ഒരുപാട് ബ്ലോക്ക് ബസ്റ്ററുകളുണ്ടായിരുന്നു. അതെ പോലെ തന്നെ മോശം റേറ്റിംഗ് കിട്ടിയ ചിത്രങ്ങളുമുണ്ട്. 2023ൽ പുറത്തിറങ്ങി മോശം റേറ്റിം​ഗ് ലഭിച്ച സിനിമകളുടെ കണക്ക് ബോളിവുഡ് എന്റർടെയ്ൻമെന്റ് സൈറ്റായ കോയ്മോയ് ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്.

Also Read: കലോത്സവം അക്ഷരാർത്ഥത്തിൽ കൊല്ലത്തിന്റെ മഹോത്സവമായി മാറും; നടി നിഖില വിമൽ ഉദ്‌ഘാടന സമ്മേളനത്തിലും നടൻ മമ്മൂട്ടി സമാപന സമ്മേളനത്തിലും പങ്കെടുക്കും

ആകെ ഇരുപത്തി മൂന്ന് സിനിമകൾക്കാണ് മോശം റേറ്റിം​ഗ് ലഭിച്ചിരിക്കുന്നത്. അതിൽ ഗംഭീര ഹൈപ്പിലിറങ്ങിയ വിജയ്‌യുടെ വാരിസ്, ദുൽകർ സൽമാന്റെ കിംഗ് ഓഫ് കൊത്ത, ബോളിവുഡ് ചിത്രമായ അനിമൽ എന്നിവയാണ് പ്രധാനപ്പെട്ടവ. ഏറ്റവും മോശം റേറ്റിംഗ് ലഭിച്ച ചിത്രങ്ങളിൽ ഒന്നാമത്തേത് ദ ആർച്ചീസ് ആണ്. രണ്ടാമത് പ്രഭാസ് നായകനായ ആദിപുരുഷും. മൂന്നാം സ്ഥാനത്ത് ​ഗണപതും നാലാം സ്ഥാനത്ത് സൽമാൻ ഖാന്റെ കിസി കാ ഭായ് കിസി കി ജാനും ആണ്.

Also Read: രഞ്‌ജി ട്രോഫി; കേരളത്തെ സഞ്‌ജു സാംസൺ നയിക്കും; ആദ്യകളി 
ആലപ്പുഴയിൽ

ഗദർ 2, മെഗ് 2, 72 ഹൂറൈൻ, ഇൻസൈഡിയസ്: ദി റെഡ് ഡോർ, 1920: ഹൊറർ ഓഫ് ദി ഹാർട്ട്, ട്രാൻസ്ഫോമേഴ്സ്: റൈസ് ഓഫ് ദി ബീറ്റ്സ്, 1947 ഓഗസ്റ്റ് 16, അക്ഷയ് കുമാറിന്റെ സെൽഫി എന്നിവയാണ് ലിസ്റ്റിലുള്ള മറ്റ് ചിത്രങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News