ഡബ്ബ് ചെയ്തതിന്റെ തുക കുറഞ്ഞെന്നപേരിൽ നടൻ ശ്രീനിവാസൻ വഴക്കുണ്ടാക്കിയിട്ടുണ്ടെന്ന് പ്രൊഡക്ഷൻ കൺട്രോളർ ബദറുദ്ദീൻ. ആദ്യകാലങ്ങളിൽ സാമ്പത്തിക ഞെരുക്കം ഉണ്ടായിരുന്നത് കൊണ്ടാണ് അദ്ദേഹം അത്തരത്തിൽ പണം ചോദിച്ചു വാങ്ങിയതെന്നും അന്ന് ഡബ്ബ് ചെയ്തത് നെടുമുടി വേണുവിന്റെ ഊമയായ കഥാപാത്രത്തിന് വേണ്ടിയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
‘ആദ്യകാലങ്ങളിൽ ശ്രീനിവാസനൊക്കെ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലായിരുന്നു. ഞാൻ ഡബ്ബിങ്ങിനൊക്കെ വിളിച്ചിട്ട് പണം പോരെന്ന് പറഞ്ഞു വഴക്കുണ്ടാക്കിയിട്ടുണ്ട് .അന്ന് പണമില്ല, അതുകൊണ്ടാണ് … ഒരു ജോലികിട്ടിയപ്പോൾ പരമാവധി പണമുണ്ടാക്കാം എന്ന് ഓർത്തു കാണും… ബദറുദ്ദീൻ പറയുന്നു.
ഞങ്ങളുടെ ഇറങ്ങാത്ത ചിത്രമുണ്ട് ,അതിൽ നെടുമുടി വേണുവിന് ഡബ്ബിങ് ചെയ്തിരുന്നത് ശ്രീനിവാസൻ ആയിരുന്നു.ആ ചിത്രം 1981 ൽ ആയിരുന്നു ചിത്രീകരിച്ചിരുന്നത്. ശ്രീനിവാസൻ പറയുന്നത് പ്രധന കഥാപാത്രത്തിന് ഡബ്ബ് ചെയ്തിരിക്കുന്നതാണെന്നതും ,ഞങ്ങൾ പറയുന്നത് ഊമകൾക്ക് എന്ത് ശബ്ദമാണ് കൊടുക്കാൻ ഉള്ളതെന്നുമാണ് .ഒരു പടത്തിലെ ഹീറോയ്ക്ക് ഡബ്ബ് ചെയ്തതിനുള്ള പണം താ എന്നാണ് ശ്രീനിവാസൻ പറഞ്ഞത് .അന്ന് പുള്ളി ചോദിച്ച് പണം വാങ്ങി…. ചോദിച്ച് പണംവാങ്ങുക എന്നതാണ് ഒരാളെ സിനിമാക്കാരൻ ആക്കുന്നത്.അല്ലെങ്കിൽ അവർ എങ്ങും എത്തില്ല ‘,ബദറുദ്ദീന്‍ പറഞ്ഞു .
മോഹൻലാലിന് നടൻ പ്രേംനസീറിന്റെ ചിത്രത്തിൽ അഭിനയിക്കാൻ താല്പര്യം ഉണ്ടായിരുന്നില്ലെന്ന ശ്രീനിവാസന്റെ പരാമർശത്തിനെപ്പറ്റിയും അദ്ദേഹം പ്രതികരിച്ചു .
‘ശ്രീനിവാസൻ അങ്ങനെ ഒരു കമെന്റ് പറയേണ്ടിയിരുന്നില്ല. നസീർസാർ ജീവിച്ചിരിപ്പുണ്ടായിരുന്നേൽ ആ പ്രൊജക്റ്റ് നടന്നേനെ. ശ്രീനിവാസന്റെ പരാമർശം അസ്ഥാനത്തായിരുന്നു എന്നും അദ്ദേഹം ശാരീരീരിക ബുദ്ധിമുട്ടുകളാൽ പറഞ്ഞതാവാനേ ചാൻസ് ഉള്ളു .ദാസൻ ഒരിക്കലും വിജയനെ കുറിച്ച അങ്ങനെ
പറയേണ്ടിയിരുന്നില്ല’,ബദറുദ്ധീൻ പ്രതികരിച്ചു.
Also Read: ആംബര്‍ ഹേര്‍ഡില്‍ നിന്ന് ലഭിച്ച നഷ്ടപരിഹാര തുക ജീവകാരുണ്യ സംഘടനകള്‍ക്ക് നല്‍കാന്‍ ജോണി ഡെപ്പ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here