വിദ്യാര്‍ത്ഥിനിയോട് നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെട്ടു; ബാഡ്മിന്റണ്‍ കോച്ച് അറസ്റ്റില്‍

വിദ്യാര്‍ത്ഥിനിയോട് നഗ്‌നചിത്രങ്ങള്‍ വാട്ട്സ്ആപ്പ് നമ്പറിലേക്ക് അയച്ചുതരാന്‍ ആവശ്യപ്പെട്ടയാളെ വനിതാ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ സെന്‍ട്രലിലെ സ്വകാര്യ സ്‌കൂളിലെ ബാഡ്മിന്റണ്‍ പരിശീലകനെയാണ് വ്യാഴാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂര്‍ സൗരിപാളയം സ്വദേശി ഡി അരുണ്‍ ബ്രണ്‍ (28) ആണ് അറസ്റ്റിലായത്. കോയമ്പത്തൂര്‍ സെന്‍ട്രല്‍ ഓള്‍-വുമണ്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.

also read: മദ്യം വാങ്ങാൻ പണം നൽകി; യുവതിക്ക് നഷ്ടമായത് 30,000 രൂപ

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പതിനേഴുകാരിയോട് അരുണ്‍ തന്റെ വാട്ട്സ്ആപ്പ് നമ്പറിലേക്ക് ഫോട്ടോ അയക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടി അവളുടെ സാധാരണ ഫോട്ടോ അയാള്‍ക്ക് അയച്ചു. എന്നാല്‍, പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ അയക്കാന്‍ ഇയാള്‍ വീണ്ടും ആവശ്യപ്പെടുകയായിരുന്നു.എന്നാല്‍ പെണ്‍കുട്ടി ഫോട്ടോ അയച്ചില്ല. തുടര്‍ന്ന് ഇയാള്‍ സ്‌കൂള്‍ പരിസരത്ത് വസ്ത്രം മാറുന്നതിനിടെ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ പകര്‍ത്തി.

പെണ്‍കുട്ടി ഇക്കാര്യം മാതാപിതാക്കളെ വിവരമറിയിക്കുകയും ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പോക്സോ ആക്ട്, ഐടി ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരമാണ് പരിശീലനകനെതിരെ പൊലീസ് കേസെടുത്തത്.അറസ്റ്റിനെ തുടര്‍ന്ന് സ്‌കൂള്‍ മാനേജ്മെന്റ് ബാഡ്മിന്റണ്‍ പരിശീലകന്റെ സേവനം അവസാനിപ്പിച്ചു.

also read: ഇടതുപക്ഷ നേതാക്കളല്ല, നവകേരള ബസിൽ സഞ്ചരിക്കുന്നത് നമ്മുടെ സാരഥികൾ; അവരെക്കാണാൻ കുട്ടികൾ വരുന്നതിൽ അപാകതയില്ല: ഡോ. ജോൺ ബ്രിട്ടാസ് എം പി

ഇയാള്‍ കഴിഞ്ഞ ആറ് മാസമായി അവിനാശി റോഡിലെ ഒരു സ്വകാര്യ സ്‌കൂളില്‍ താത്കാലിക ബാഡ്മിന്റണ്‍ പരിശീലകനായി ജോലി ചെയ്യുകയാണ്.മറ്റ് അഞ്ച് പെണ്‍കുട്ടികളോടും ബാഡ്മിന്റണ്‍ പരിശീലകന്‍ നഗ്‌നചിത്രങ്ങള്‍ തന്റെ വാട്ട്സ്ആപ്പ് നമ്പറിലേക്ക് അയക്കാന്‍ ആവശ്യപ്പെട്ടുവെന്നും ആരോപണമുയര്‍ന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News