പരിമിതികൾ വേട്ടയാടുന്നു! രോഗവിവരം തുറന്ന് പറഞ്ഞ് സൈന നെഹ്‌വാൾ

saina

തനിക്ക് സന്ധിവാതം ബാധിച്ചെന്ന് ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ. കാൽ മുട്ടിലെ വേദന പരിശീലനത്തിനടക്കം വെല്ലുവിളി സൃഷ്ടിക്കുന്നുവെന്നും താരം പറഞ്ഞു. ഈ വർഷം അവസാനത്തോടെ വിരമിക്കൽ പ്രഖ്യാപിക്കുന്നതടക്കമുള്ള നിർണ്ണായക തീരുമാനങ്ങളിലേക്ക് സൈന കടന്നേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ALSO READ: സെപ്തംബറിലെ പകുതി ദിവസങ്ങളും ബാങ്ക് അവധിയോ? അറിയാം ഈ മാസത്തിലെ ബാങ്ക് അവധി ദിനങ്ങൾ

“കാൽ മുട്ടിന് പ്രശ്നം നേരിടുന്നുണ്ട്. ഞാൻ ആർത്രൈറ്റിസ് രോഗ ബാധിതയാണ്. നിലവിലെ അവസ്ഥയിൽ 8-9 മണിക്കൂർ തള്ളി നീക്കുക എന്നത് ബുദ്ധിമുട്ടാണ്.  ഉയർന്ന തലത്തിലുള്ള കളിക്കാരുമായി കളിക്കാനും മികച്ച പ്രകടനം കാഴ്ചവെക്കാനും 2 മണിക്കൂർ പരിശീലനം മതിയാകില്ല,”- സൈന പറഞ്ഞു. ഇന്ത്യയുടെ ഷെഫ് ഡി മിഷനായിരുന്ന ഗഗൻ നാരംഗിൻ്റെ ഹൗസ് ഓഫ് ഗ്ലോറി പോഡ്‌കാസ്റ്റിൽ ആയിരുന്നു സൈനയുടെ പ്രതികരണം.

ALSO READ: ‘അതിജീവനത്തിന്റെ പടവുകളിൽ ഒരു പ്രധാന ചുവടുവയ്പ്’; മേപ്പാടി സ്കൂളിലെ പുനഃപ്രവേശനോത്സവത്തെ ആശംസകളുമായി മുഖ്യമന്ത്രി

അതേസമയം സൈന ഉടൻ വിരമിക്കൽ പ്രഖ്യാപിക്കുമോ എന്ന അഭ്യൂഹം വളരെ ശക്തമാണ്. ഈ വർഷം അവസാനത്തോടെ താരം കരിയർ അവസാനിപ്പിച്ചേക്കും എന്നാണ് റിപ്പോർട്. എന്നാൽ ഇത്തരം വാർത്തകളോട് ഒന്നും തന്നെ സൈന പ്രതികരിച്ചിട്ടില്ല.

ALSO READ: ഡിവൈഎഫ്ഐ റീബിൽഡ് വയനാട് ക്യാമ്പെയ്നിലേക്ക് 30 സെന്റ് സ്ഥലം കൈമാറി

ഇന്ത്യയ്ക്ക് വേണ്ടി ബാഡ്മി ന്റ ണിൽ ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ വ്യക്തി എന്ന നിലയിലാണ് സൈന ജനപ്രീതി നേടിയത്. 2010 ൽ കോമൺ വെൽത്ത് ഗെയിംസിൽ താരം സ്വർണം സ്വന്തമാക്കിയിരുന്നു.2012 ലണ്ടൻ ഒളിമ്പിക്സിൽ താരം ഇന്ത്യയ്ക്ക് വേണ്ടി വെങ്കലവും നേടി. വീണ്ടും 2018ലും കോമൺ വെൽത്ത് ഗെയിംസിൽ താരം സ്വർണം സ്വന്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News