ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ; ദേശീയപാതയുടെ ഒരു ഭാഗം ഒലിച്ചുപോയി

ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിലിൽ ബദരീനാഥ്‌ ദേശീയപാതയുടെ ഒരു ഭാഗം ഒലിച്ചുപോയി. കനത്ത മഴയെ തുടർന്നുണ്ടായ ഉത്തരാഖണ്ഡിലെ ഗൗച്ചർ-ബദ്രിനാഥ് ഹൈവേയുടെ 100 മീറ്റർ ഭാഗം ഒലിച്ചുപോയത്.

Also Read: സിനിമയിലെ എല്ലാവരുമായും കമ്മിറ്റി ചർച്ച ചെയ്യും;മൂന്ന് മാസത്തിനുള്ളിൽ മെഗാ കോൺക്ലേവ്;സജി ചെറിയാൻ

ചമോലി ജില്ലയിലെ ബദരീനാഥ് ക്ഷേത്രം ഒരു പ്രധാന ഹിന്ദു തീർത്ഥാടന കേന്ദ്രമാണ്. കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ ദേവാലയങ്ങളും ഉൾക്കൊള്ളുന്ന ചാർ ധാം യാത്രയുടെ (നാല് പുണ്യസ്ഥലങ്ങളുടെ തീർത്ഥാടനം) ഭാഗമാണിത്.പാത പുനഃസ്ഥാപിക്കാൻ രണ്ടോ മൂന്നോ ദിവസമെടുക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.ഇക്കാരണത്താൽ ബദരീനാഥ് തീർഥാടനം തടസ്സപ്പെട്ടു.

“ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ഗൗച്ചറിലെ കാമേദയിൽ ബദരീനാഥ്-ശ്രീ ഹേമകുണ്ഡ് ദേശീയ പാതയുടെ വലിയൊരു ഭാഗം തകർന്നു. റോഡ് പുനഃസ്ഥാപിക്കാൻ 2-3 ദിവസമെടുക്കും.”ചമോലി ജില്ലാ മജിസ്‌ട്രേറ്റ് ഹിമാൻഷു ഖുറാന എഎൻഐയോട് പറഞ്ഞു.ഗൗച്ചറിനടുത്തുള്ള ഭട്ട്‌നഗറിലും റോഡിന്റെ ഒരു ഭാഗം തകർന്നു. അവശിഷ്ടങ്ങൾ നീക്കം ചെയ്തു വരികയാണെന്നും സംഭവത്തിൽ ആർക്കും പരുക്കില്ലെന്നുമാണ് റിപ്പോർട്ടുകൾ.
നേരത്തെ, മണ്ണിടിച്ചിലിനെത്തുടർന്ന് യമുനോത്രി ദേശീയ പാത ബാർകോട്ടിനും ഗംഗാനിക്കും ഇടയിൽ പലയിടത്തും തടഞ്ഞിരുന്നു.

Also Read: മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് പിന്നാലെ അറസ്റ്റ്; ന്യൂസീലന്‍ഡ് നിയമമന്ത്രി രാജിവെച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News