ബഹ്‌റൈനില്‍ വാഹനാപകടം;നാല് മലയാളികളടക്കം അഞ്ചുപേര്‍ മരിച്ചു

ബഹ്‌റൈനില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികളടക്കം അഞ്ചു പേര്‍ മരിച്ചു. ആലിയില്‍ ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേയില്‍ കാറും ശുചീകരണട്രക്കും കൂട്ടിയിടിച്ചാണ് അപകടം. മരിച്ച അഞ്ച് പേരും മുഹറഖിലെ സ്വകാര്യ ആശുപത്രി ജീവനക്കാരാണ്. കോഴിക്കോട് സ്വദേശി വി പി മഹേഷ്, പെരിന്തല്‍മണ്ണ സ്വദേശി ജഗത് വാസുദേവന്‍, തൃശൂര്‍ ചാലക്കുടി സ്വദേശി ഗൈദര്‍ ജോര്‍ജ്, തലശേരി സ്വദേശി അഖില്‍ രഘു, തെലങ്കാന സ്വദേശി സുമന്‍ രാജണ്ണ എന്നിവരാണ് മരിച്ചത്.

also read:അദാനി നടത്തിയത് വൻ തട്ടിപ്പ്; കടത്തിയത് 6700കോടി രൂപ: പ്രതികരണവുമായി മാധ്യമപ്രവർത്തകൻ രവി നായർ

സല്‍മാബാദില്‍ നിന്ന് മുഹറഖിലേക്ക് വരുകയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. ആലിയില്‍ വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയാണ് അപകടം. മൃതദേഹങ്ങള്‍ സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍. തുടര്‍നടപടികള്‍ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

also read:ലൂണ 25 ഇടിച്ചിറക്കി; ചന്ദ്രനിൽ പത്ത്‌ മീറ്റർ വ്യാസമുള്ള ഗർത്തം കണ്ടെത്തിയതായി നാസ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News