വരും ദിവസങ്ങളിലും കൂടുതൽ സഹായം നൽകും; മെഡിക്കൽ സാമഗ്രികളും ഭക്ഷണവും ​ഗാസയിലേക്ക് അയച്ച് ബഹ്‌റൈൻ

യുദ്ധക്കെടുതികളിൽ ദുരിതമനുഭവിക്കുന്ന ഗാസയിലെ പലസ്തീനികൾക്ക് ആദ്യത്തെ സഹായം അയച്ച് ബഹ്‌റൈൻ. ദേശീയ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ആണ് സഹായം എത്തിച്ചത്.ബഹ്‌റൈൻ ഭരണാധികാരി ഹിസ് മെജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനും വേണ്ടിയുള്ള ബഹ്ററൈൻ രാജാവിന്റെ പ്രതിനിധി ഹിസ് ഹൈനസ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ എന്നിവരുടെ നേതൃത്വത്തിലാണ് സഹായം എത്തിച്ചത്.

ALSO READ:വാഹന പെർമിറ്റ് വാർഷിക ഫീസ് ഇന്ധനക്ഷമതയ്ക്കനുസരിച്ച്; പുതിയ നിയമം സൗദിയിൽ പ്രാബല്യത്തിൽ

40 ടണ്ണോളം വരുന്ന മെഡിക്കൽ സാമഗ്രികളും, ഭക്ഷണവും, ദുരന്ത നിവാരണ സാമഗ്രികളും ഉൾപ്പെടെയുള്ള സഹായമാണ് ബഹ്റൈൻ അയച്ചത്.ഫൗണ്ടേഷൻ ഇന്റർനാഷണൽ റെഡ് ക്രസന്റ്, ഈജിപ്ഷ്യൻ റെഡ് ക്രസന്റ്, പലസ്തീൻ റെഡ് ക്രസന്റ് എന്നിവയുമായി ഏകോപിപ്പിച്ചാണ് പലസ്തീനിലേക്ക് സഹായം അയച്ചത്.

ALSO READ:തിരുവനന്തപുരത്ത് മോഷണക്കേസില്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍

യുദ്ധത്തിൽ ബുദ്ധിമുട്ടുന്ന ഗാസയിലെ പലസ്തീനികളെ പിന്തുണയ്ക്കുന്നതിനുള്ള ദേശീയ സമിതി ഗാസയിലെ ജനങ്ങൾക്ക് കൂടുതൽ സഹായം നൽകുമെന്നും വരും ദിവസങ്ങളിലും സഹായങ്ങൾ എത്തിക്കുന്നത് തുടരുമെന്നും ആർഎച്ച്എഫ് സെക്രട്ടറി ജനറൽ മുസ്തഫ അൽ സെയ്ദ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News