പ്രവാസികളുടെ ഇഷ്ട രാജ്യം; ജിസിസിയില്‍ ബഹ്റൈന്‍ ഒന്നാമത്

പ്രവാസികളുടെ പ്രിയ രാജ്യമായി ജി.സി.സി രാജ്യങ്ങളില്‍ വീണ്ടും ബഹ്റൈന്‍ ഒന്നാമത്. ഈ വര്‍ഷത്തെ എക്‌സ്പാറ്റ് ഇന്‍സൈഡര്‍ സര്‍വേയിലാണ് പ്രവാസികളുടെ പ്രിയമേറിയ രാജ്യമായി ബഹ്റൈന്‍ ഒന്നാം സ്ഥാനത്തെത്തിയത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ബഹ്‌റൈന്‍ സ്ഥാനം നിലനിര്‍ത്തിയത്.

Also Read- ‘വീട്ടിലോ പള്ളിയിലോ മതം അനുഷ്ഠിക്ക്, ഡ്യൂട്ടി സമയത്ത് വേണ്ട’; തൊപ്പി ധരിച്ച കണ്ടക്ടറോട് തര്‍ക്കിച്ച് യുവതി; വീഡിയോ

ജീവിക്കാനും ജോലി ചെയ്യാനും ഏറ്റവും ഇഷ്ടപ്പെടുന്ന രാജ്യമായി ബഹ്‌റൈനെ സര്‍വേയില്‍ പങ്കെടുത്ത പ്രവാസികള്‍ തെരഞ്ഞെടുത്തതോടെയാണ് റാങ്കിംഗില്‍ രാജ്യം വീണ്ടും മുന്‍നിരയിലെത്തിയത്. രാജ്യത്തില്‍ നിന്ന് സുപ്രധാന സേവനങ്ങള്‍ സുരക്ഷിതമായും എളുപ്പത്തിലും ലഭിക്കുന്നതിലും ഭരണകൂടത്തില്‍ നിന്നുമുള്ള സേവനങ്ങള്‍ ലഭിക്കുന്നതിലും രാജ്യം മുന്നിലാണെന്നുമുള്ള അഭിപ്രായങ്ങള്‍ മാനിച്ചാണ് വോട്ട്.

Also read- യമുനാ നദിയിലെ ജലനിരപ്പ്‌ സർവകാല റെക്കോഡിൽ, 9000 പേരെ ഒ‍ഴിപ്പിച്ചു

കൂടാതെ ബാങ്ക് അക്കൗണ്ട് ആരംഭിക്കാന്‍ എളുപ്പത്തില്‍ സാധിക്കുമെന്നും അധികാരികളുമായി ഇടപെടുന്നതില്‍ പ്രവാസികള്‍ക്ക് ആഗോള തലത്തിലുള്ള ശരിശരിയേക്കാള്‍ അനായാസമായ സൗകര്യങ്ങളാണു രാജ്യത്തുള്ളതെന്നും സര്‍വേയില്‍ വിലയിരുത്തിയത്. ഇതില്‍ 86 ശതമാനം പേരാണ് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്. 171 രാജ്യങ്ങളില്‍ നിന്നായി 12,000 ത്തിലധികം പേരാണ് സര്‍വേയില്‍ പങ്കാളികളായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News