ഞാനില്ലാതെ നീ സിനിമ ചെയ്യുന്നത് എനിക്ക് കാണണമെന്ന് ആസിഫിക്ക എന്നോട് പറഞ്ഞു; അനുഭവം പങ്കുവെച്ച് ബാഹുല്‍ രമേശ്

bahul ramesh asif ali

ദിന്‍ജിത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ആസിഫ് അലി, വിജയരാഘവന്‍, അപര്‍ണ ബാലമുരളി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം കിഷ്‌കിന്ധാ കാണ്ഡം വന്‍ വിജയത്തോടെ കുതിക്കുകയാണ്.

ബാഹുല്‍ രമേശാണ് കിഷ്‌കിന്ധാ കാണ്ഡത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ നടന്‍ ആസിഫ് അലിയുമായുള്ള ഒരു അനുഭവം പങ്കുവയ്ക്കുകയാണ് ബാഹുല്‍.

തന്റെ ആദ്യത്തെ ഷോര്‍ട് ഫിലിം ലോഞ്ച് ചെയ്തത് ആസിഫ് അലിയായിരുന്നു. കവി ഉദ്ദേശിച്ചത് എന്ന സിനിമയുടെ സെറ്റില്‍ പോയിട്ടാണ് ആസിഫിനെ ക്ഷണിച്ചതെന്ന് ബാഹുല്‍ പറഞ്ഞു.

ആ ചടങ്ങിന് ആസിഫ് എത്തി ആശംസകള്‍ തന്നുവെന്നും ഷോര്‍ട് ഫിലിം കണ്ട ശേഷം ഇനി സിനിമയില്‍ കാണാമെന്ന് പറഞ്ഞാണ് ആസിഫ് പോയതെന്ന് ബാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കുന്നതിനിടയിലാണ് ബാഹുല്‍ തന്റെ അനുഭവം പങ്കുവച്ചത്.

Also Read : വണ്ടിപ്രേമികൾക്ക് ഇത് ആഘോഷരാവ്; ടാറ്റാ നെക്‌സോണ്‍ സിഎന്‍ജി പുറത്തിറങ്ങി, അതും മോഹവിലയിൽ

ഞങ്ങള്‍ ചെയ്ത ആദ്യത്തെ ഷോര്‍ട് ഫിലിം ആസിഫിക്കയെക്കൊണ്ട് ലോഞ്ച് ചെയ്യിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ കവി ഉദ്ദേശിച്ചതിന്റെ സെറ്റില്‍ പോയി പുള്ളിയെ ക്ഷണിച്ചു. പുള്ളി വന്നാല്‍ സന്തോഷം എന്ന നിലയിലാണ് പോയത്.

പുള്ളിയോട് ചോദിച്ചപ്പോള്‍ വരാമെന്ന് പറഞ്ഞു. ആ ചടങ്ങില്‍ ആസിഫിക്ക വന്ന് ആശംസകള്‍ പറഞ്ഞു, അതിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തു. അതിന് ശേഷം ആ ഷോര്‍ട് ഫിലിം പുള്ളിക്ക് കാണിച്ചുകൊടുത്തു.

എല്ലാം കഴിഞ്ഞ് പോകാന്‍ നേരം ‘ഇനി സിനിമയില്‍ കാണാം’ എന്ന് പറഞ്ഞാണ് ആസിഫിക്ക പോയത്. പിന്നീട് ഞാന്‍ വര്‍ക്ക് ചെയ്ത നാല് സിനിമകളിലും ആസിഫിക്കയുടെ സാന്നിധ്യമുണ്ടായിരുന്നു. മോഹന്‍ കുമാര്‍ ഫാന്‍സില്‍ ആദ്യം പുള്ളി ഉണ്ടായിരുന്നില്ല.

പിന്നീട് കാമിയോ റോളില്‍ ആ പടത്തിലും വന്നു. ആ സെറ്റില്‍ വെച്ച് എന്നോട് ‘ഞാനില്ലാതെ നീ സിനിമ ചെയ്യുന്നത് എനിക്ക് കാണണം’ എന്ന് തമാശരൂപത്തില്‍ ആസിഫിക്ക പറഞ്ഞു. ഇപ്പോള്‍ കിഷ്‌കിന്ധാ കാണ്ഡത്തിലും പുള്ളിയുണ്ട്,’ ബാഹുല്‍ രമേശ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News