തിയേറ്ററുകളിൽ മികച്ച അഭിപ്രായം മെഡി മുന്നേറുകയാണ് കിഷ്‌കിന്ധാ കാണ്ഡം. ഇതിനോടകം 40 കോടിക്കടുത്ത് ആണ് ചിത്രം നേടിയിരിക്കുന്നത്.ആസിഫ് അലിയുടെ അഭിനയവും ഏറെ ശ്രദ്ധനേടി. ബാഹുല്‍ രമേശാണ് കിഷ്‌കിന്ധാ കാണ്ഡത്തിന്റെ തിരക്കഥ ഒരുക്കിയത്.ചിത്രത്തിന്റെ സംഗീതവും മറ്റൊരു ഘടകമാണ് .മുജീബ് മജീദാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയത്.
also read: വെളളിത്തിരയിലെ മധു മന്ദഹാസം: മലയാള സിനിമയുടെ കാരണവര്‍ക്ക് ഇന്ന് പിറന്നാള്‍
എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ സംഗീതം ഒരുക്കാൻ ആദ്യം പരിഗണിച്ചത് സുഷിന്‍ ശ്യാമിനെയായിരുന്നുവെന്ന് പറയുകയാണ് ബാഹുല്‍ രമേശ്. തിരക്ക് കാരണം സുഷിന് ഈ സിനിമ ചെയ്യാന്‍ പറ്റിയില്ല .ആദ്യം പുറത്തിറങ്ങിയ പോസ്റ്ററുകളില്‍ സുഷിന്റെ പേരായിരുന്നെന്നും ബാഹുൽ പറഞ്ഞു. സുഷിനും ഈ കഥ ഇഷ്ടമായെന്നും താന്‍ അദ്ദേഹത്തിന്റെ ഫാന്‍ബോയ് ആണെന്നും ബാഹുല്‍ പറഞ്ഞു. ശേഷമാണു മുജീബ് ഈ സിനിമയിലേക്കെത്തിയതെന്നും ബാഹുല്‍ വ്യക്തമാക്കി
ആസിഫ് അലി ,വിജയരാഘവന്‍, അപര്‍ണ ബാലമുരളി, ജഗദീഷ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here