സ്വാതി മലിവാളിനെ ആക്രമിച്ച കേസ്; ബൈഭവ് കുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

സ്വാതി മലിവാളിനെ ആക്രമിച്ചെന്ന കേസിൽ കേജ്രിവാളിന്റെ പി.എ ബിഭവ് കുമാറിൻ്റെ ജാമ്യാപേക്ഷ തീസ് ഹസാരി കോടതി തള്ളി. ജാമ്യാപേക്ഷ പരിഗണിക്കവേ കോടതിയിൽ സ്വാതി മലിവാൾ പൊട്ടി കരഞ്ഞു.സ്വാതി പരിക്ക് സ്വയം ഉണ്ടാക്കിയതാവാം എന്നാണ് പ്രതിഭാഗം വാദിച്ചത്. മുന്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ ആയ സ്വാതി മാലിവാൾ തന്റെ അവകാശം ലംഘിക്കപ്പെട്ടുവെങ്കിൽ എന്തുകൊണ്ടാണ് ആ സമയത്ത് തന്നെ പരാതി നൽകാതിരുന്നതും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

Also Read: ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി; ഒടുവില്‍ താഴെയിറക്കി

അതേ സമയം ബിഭവിനെ ഹീറോയായി ചിത്രീകരിക്കുകയും തന്നെ ബി.ജെ.പി. ഏജന്റ് എന്ന് വിളിക്കുകയും ചെയ്തുവെന്ന് സ്വാതി മാലിവാൾ കോടതിയിൽ പറഞ്ഞു. സ്വാതിയുടെ പരാതിയിൽ കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു ബിഭവവിനെ അറസ്റ്റ് ചെയ്തത്. ദില്ലി പോലീസിന്റെ പ്രത്യേക അന്വേഷണ വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്.

Also Read: പായലിനും മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും എതിരെയുള്ള കേസ് പിന്‍വലിക്കണമെന്ന് റസൂല്‍ പൂക്കുട്ടി; വേറിട്ട ഈ പ്രതികരണത്തിന് പിന്തുണയുമായി സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടിഎംതോമസ് ഐസക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News