ടെക്നിക്കൽ കമ്മിറ്റി അറിയാതെ പരിശീലകനെ നിയമിച്ചു; എഐഎഫ്എഫിൽ നിന്ന് രാജിവെച്ച് ബൈച്യൂങ് ബൂട്ടി‍യ

എഐഎഫ്എഫിന്റെ ടെക്നിക്കൽ കമ്മറ്റി അം​ഗത്വം രാജിവെച്ച് ബൈച്യൂങ് ബൂട്ടിയ. ടെക്നിക്കൽ കമ്മിറ്റി അറിയാതെ ഇത്തവണ പരിശീലകനെ നിയമിച്ചുവെന്ന ആരോപണമുന്നയിച്ചാണ് ബൂട്ടിയയുടെ രാജി. ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ പുതിയ പരിശീലകനായി മനോലോ മാർക്കസിനെ നിയമിച്ചതിന് പിന്നാലെയാണ് രാജിവെച്ചത്.aiff

ALSO READ: ‘മുംബൈയെ അദാനി നഗരമാക്കാൻ അനുവദിക്കില്ല’: ഉദ്ധവ് താക്കറെ

പരിശീലക നിയമനത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് താൻ എക്സിക്യൂട്ടീവ് കമ്മറ്റിയെ അറിയിച്ചു. ടെക്നിക്കൽ കമ്മറ്റിയുള്ളപ്പോൾ എന്തിനാണ് പരിശീലക നിയമനത്തിനായി സ്പെഷ്യൽ കമ്മറ്റിയെ നിയമിച്ചത്. പൂർണമായും തെറ്റായ രീതിയിലാണ് എഐഎഫ്എഫിൽ കാര്യങ്ങൾ നടക്കുന്നതെന്നും ബൈച്യൂങ് ബൂട്ടിയ ആരോപിച്ചു.

താൻ മുമ്പ് 2013 മുതൽ 2017 വരെ എ ഐ എഫ് എഫ് ടെക്നിക്കൽ കമ്മിറ്റി ചെയർമാനായിരുന്നു. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലകനായി സ്റ്റീഫൻ കോൺസ്റ്റന്റൈനെ നിയമിച്ചപ്പോൾ ടെക്നിക്കൽ കമ്മറ്റി നിയമനങ്ങളിൽ ഇടപെട്ടിരുന്നു. അപേക്ഷകൾ ഷോർട്ട്‌ലിസ്റ്റ് ചെയ്യുകയും അനുയോജ്യനായ വ്യക്തിയെ നിർദ്ദേശിക്കുകയും ചെയ്തു. ഇത് ടെക്നിക്കൽ കമ്മറ്റിയുടെ ജോലിയാണ്. എന്നാൽ ഇത്തവണ പരിശീലക നിയമനത്തിനായി ടെക്നിക്കൽ കമ്മറ്റി ഒരു യോ​ഗം പോലും ചേർന്നില്ല. പിന്നെ എന്തിനാണ് ടെക്നിക്കൽ കമ്മറ്റിയെന്നും ബൈച്യൂങ് ബൂട്ടിയ ചോദിച്ചു.

അതേസമയം പരിശീലകനെ നിയമിച്ചതിൽ വിവാദത്തിന്റെ കാര്യമില്ലെന്നാണ് എ ഐ എഫ് എഫ് ആക്ടിങ് സെക്രട്ടറി ജനറൽ എം സത്യനാരായണൻ പറഞ്ഞത്.

ALSO READ:കവിയും സാഹിത്യകാരനും സാമൂഹ്യപ്രവർത്തകനുമായ അമ്പലപ്പുഴ ഗോപകുമാർ അന്തരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News