ഇന്ത്യന്‍ ഒളിമ്പിക്‌ അസോസിയേഷനെ ചൗബെ നശിപ്പിക്കുന്നു; എഐഎഫ്‌എഫ്‌ പ്രസിഡന്റിനെതിരെ ബൈചുങ്‌ ബൂട്ടിയ

bhutia and chaube

ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്‌എഫ്‌) പ്രസിഡന്റ്‌ കല്യാണ്‍ ചൗബെ ഇന്ത്യന്‍ ഒളിമ്പിക്‌ അസോസിയേഷനെ (ഐഒഎ) നശിപ്പിക്കുന്നുവെന്ന്‌ മുന്‍ ദേശീയ താരം ബൈചുങ്‌ ബൂട്ടിയ. ചൗബെയുടെ കാലയളവില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‌ ഏറെ പ്രതിച്ഛായാ നഷ്ടമുണ്ടായിട്ടുണ്ട്‌. ഐഒഎയോടും അധ്യക്ഷ പിടി ഉഷയോടും താന്‍ ക്ഷമ ചോദിക്കുകയാണെന്നും ബൂട്ടിയ പറഞ്ഞു.

Also Read: യുവ അത്‌ലറ്റുകൾക്കും കായിക പ്രേമികൾക്കും ആവേശമാകാൻ സച്ചിൻ ടെക്‌സാസിലേക്ക്

ഫുട്‌ബോള്‍ ഫെഡറേഷനോട്‌ ചൗബെ ചെയ്‌തുകൂട്ടിയത്‌ നമ്മളെല്ലാം കണ്ടതാണ്‌. പ്രസിഡന്റിന്റെ അഴിമതിക്ക്‌ അഭിഭാഷകരെ വെക്കേണ്ട അവസ്ഥ നമുക്കുണ്ടായിട്ടില്ല. ഏഷ്യാ കപ്പിന്‌ ആതിഥേയത്വം വഹിക്കാനാകില്ലെന്ന്‌ പറഞ്ഞ്‌ സൗദി അറേബ്യയ്‌ക്ക്‌ നല്‍കിയത്‌ അടക്കമുള്ള നിരവധി തീരുമാനങ്ങള്‍ ചൗബെ എടുത്തിട്ടുണ്ടെന്നും ബൂട്ടിയ പറഞ്ഞു.

ബോഡി ഷെയിമിങ്‌ അടക്കമുള്ള പ്രസ്‌താവനകളും അദ്ദേഹം നടത്തിയിട്ടുണ്ട്‌. വടക്കുകിഴക്കന്‍ കളിക്കാര്‍ ചെറുതാണെന്നും രാജസ്ഥാനില്‍ നിന്നുള്ള ഉയരം കൂടിയ കളിക്കാരെയാണ്‌ നോക്കുന്നുവെന്നും ചൗബ പറഞ്ഞിട്ടുണ്ട്‌. ഇതെല്ലാം മോശം പ്രസ്‌താവനകളാണെന്നും ബൂട്ടിയ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News