തമിഴ്‌നാട് മുന്‍മന്ത്രി സെന്തില്‍ ബാലാജിക്ക് ജാമ്യം

Senthil Balaji

തമിഴ്‌നാട് മുന്‍മന്ത്രി സെന്തില്‍ ബാലാജിക്ക് സുപ്രീംകോടതി ജാമ്യം നല്‍കി. സർക്കാർ ജോലിക്ക് കോഴ വാങ്ങിയെന്ന കേസിലും കള്ളപ്പണം വെളുപ്പിക്കൽ കേസിലുമാണ് സെന്തില്‍ ബാലജിയെ ഇഡി അറസ്റ്റ് ചെയ്തത്. ജസ്റ്റിസ് എ.എസ്. ഓഖ അധ്യക്ഷനായ ബെഞ്ചാമ് ജാമ്യം നൽകിയത്.

Also Read: അർജുനായുള്ള തിരച്ചിലിന് കേരളത്തിന്റെ ഇടപെടൽ ഊർജ്ജം പകർന്നു; വി വസീഫ്

2023 ജൂൺ 13നാണ് സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്തത്. സ്റ്റാലിൻ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരുന്നു സെന്തിൽ തുടർച്ചയായി ജാമ്യം നിഷേധിക്കപ്പെട്ടതോടെ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. നിലവിൽ പുഴൽ സെൻട്രൽ ജയിലിൽ കഴിയുകയാണ് സെന്തിൽ ബാലാജി.

Also Read: മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി മന്ത്രി സജി ചെറിയാൻ

ഫെബ്രുവരി 28ന് മദ്രാസ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ബാലാജി ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷ നേരത്തെ മൂന്ന് തവണ ചെന്നൈയിലെ സെഷൻസ് കോടതി തള്ളിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News