എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പി പി ദിവ്യയ്ക്ക് മുൻകൂർ ജാമ്യമില്ല. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. കോടതി ചേർന്നയുടനായിരുന്നു ഉത്തരവ്. ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള കോടതി വിധി ആഗ്രഹിച്ചതെന്നും ദിവ്യയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും നവീൻ ബാബുവിൻ്റെ കുടുംബം പ്രതികരിച്ചു.ആശ്വാസകരമായ വിധിയാണെന്നും പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും കളക്ടർ യോഗത്തിൽ ഇടപെടേണ്ട ആളായിരുന്നുവെന്നും നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചു. അതേസമയംഅന്വേഷണം ശരിയായ നിലയിലാണെന്നും സർക്കാരും പ്രോസിക്യൂഷനും ഇരക്കൊപ്പമായിരുന്നുവെന്നും പ്രോസിക്യൂട്ടർ അജിത് കുമാർ പ്രതികരിച്ചു.
അതേസമയം എഡിഎം നവീന്‍ ബാബുവിനെതിരായ പി പി ദിവ്യയുടെ പ്രസംഗം ആസൂത്രിതമെന്ന് കോടതി ഉത്തരവിൽ പരാമർശ്ശമുണ്ട് .മുന്‍കൂര്‍ ജാമ്യം നൽകിയാൽ അത് സമൂഹത്തിന് മോശം സന്ദേശം നൽകുമെന്നും വിധിപ്പകർപ്പിലുണ്ട്. ശക്തമായ പ്രോസിക്യൂഷൻ വാദങ്ങൾ മുൻ നിർത്തിയാണ് തലശ്ശേരി കോടതിയുടെ 38 പേജുള്ള വിധി.മുൻ കൂട്ടി തയ്യാറാക്കിയതും അപമാനിക്കൽ ലക്ഷ്യംവെച്ചുകൊണ്ടുമുള്ള പ്രവർത്തി ഹരിജ്ജിക്കാരിയുടെ ഭാഗത്ത് നിന്നുണ്ടായതായി കോടതി നിരീക്ഷിച്ചു.പ്രാദേശിക ടെലിവിഷൻ ദൃശ്യങ്ങൾ ഈ ഉദ്ദേശത്തോടെ പ്രചരിപ്പിച്ചു. ക്ഷണിക്കപ്പെട്ട് എത്തിയത് എന്ന വാദം കോടതി തള്ളുകയും ചെയ്തു.പ്രോസിക്യൂഷനും നവീന്‍ ബാബുവിന്റെ കുടുംബ അഭിഭാഷകനുമുന്നയിച്ച വാദങ്ങൾ അംഗീകരിച്ചാണ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്ന പി പി ദിവ്യയുടെ വാദം കോടതി തള്ളിയത്.
ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താന്‍ തക്ക പ്രവര്‍ത്തി ചെയ്തിട്ടില്ലെന്നായിരുന്നു ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.സഹപ്രവർത്തക്കാരുടെയും ജീവനക്കാരുടെയും മുന്നിൽ അപമാനിതനായതിൽ മനം നൊന്ത് മറ്റു വഴികൾ ഇല്ലാതെയാണ് എഡിഎം ജീവനൊടുക്കിയത് എന്നാണ് ഉത്തരവിൽ ഉള്ളത്.
അഴിമതി പരാതിയുണ്ടെങ്കിൽ സംവിധാനങ്ങളെ ആശ്രയിച്ചില്ല. പകരം ഉദ്യോഗസ്ഥനെ അപമാനിക്കാൻ ശ്രമിക്കുകയാണുണ്ടായത്.പ്രതിഭാഗം ജാമ്യത്തിനായി പ്രതിപാദിച്ച സുപ്രീം കോടതി വിധികളിൽ അതിനായുള്ള സാധൂകരണമില്ല എന്നും വിധിപ്പകർപ്പിൽ പറയുന്നു.
UPDATING..
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here