ബലാത്സംഗക്കേസിലെ കുറ്റാരോപിതര്‍ ജാമ്യത്തിലിറങ്ങി അതിജീവിതയുടെ വീട് കത്തിച്ചു; രണ്ട് കൈക്കുഞ്ഞുങ്ങള്‍ക്ക് ഗുരുതര പൊള്ളല്‍

ബലാത്സംഗക്കേസിലെ കുറ്റാരോപിതര്‍ ജാമ്യത്തിലിറങ്ങി അതിജീവിതയുടെ വീട്ടില്‍ തീയിട്ട സംഭവത്തില്‍ ആറ് മാസവും രണ്ട് മാസവും പ്രായമായ കൈക്കുഞ്ഞുങ്ങള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഉത്തര്‍ പ്രദേശിലെ ഉന്നാവില്‍ ഈ മാസം 13നാണ് സംഭവം.

2022 ഫെബ്രുവരി 13നാണ് ദളിത് പെണ്‍കുട്ടിയെ രണ്ട് പേര്‍ ചേന്ന് കൂട്ട ബലാത്സംഗം ചെയ്തത്. ഈ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരാണ് ഇപ്പോള്‍ ആക്രമണം നടത്തിയത്. അതിക്രമത്തില്‍ പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നു. 2022 സെപ്തംബറില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ചിരുന്നു.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ രണ്ട് പേര്‍ ചേര്‍ന്നാണ് ബലാത്സംഗം ചെയ്തത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ ഇരുവരും അറസ്റ്റിലായെങ്കിലും കഴിഞ്ഞ ദിവസം ഇരുവര്‍ക്കും ജാമ്യം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതി ചേര്‍ക്കപ്പെട്ടവരും മറ്റ് അഞ്ച് പേരും ചേര്‍ന്ന് അതിജീവിതയുടെ കുടിലിലെത്തി കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു.

എന്നാല്‍ ഇതിന് വിസമ്മതിച്ചതോടെ സംഘം അതിജീവിതയുടെ അമ്മയെയും അച്ഛനെയും മര്‍ദ്ദിക്കുകയും വീടിനു തീവയ്ക്കുകയുമായിരുന്നു. ആക്രമണത്തില്‍ അതിജീവിതയുടെ 6 മാസം പ്രായമായ കുഞ്ഞിനും 2 മാസം പ്രായമായ സഹോദരിയ്ക്കും ഗുരുതര പൊള്ളലേറ്റു.

അതിജീവിതയുടെ കുഞ്ഞിന് 35 ശതമാനവും സഹോദരിക്ക് 45 ശതമാനവുമാണ് പൊള്ളല്‍. വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞുങ്ങളെ കാണ്‍പൂരിലെ ആശുപത്രിയിലേക്ക് പോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News