ബീഹാർ മുൻ മുഖ്യമന്ത്രിയായ ലാലു പ്രസാദ് യാദവിനും മക്കളായ തേജസ്വി യാദവിനും തേജ് പ്രതാപ് യാദവിനും ജാമ്യം. റെയില്‍വേ ജോലിക്ക് പകരം കോഴ വാങ്ങിയെന്ന കേസിലാണ് ദില്ലി റോസ് അവന്യൂ കോടതി ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിന്മേലാണ് ജാമ്യം അനുവദിച്ചത്.
ഒക്ടോബര്‍ 25നാണ് കേസ് ഇനി കോടതി പരിഗണിക്കുന്നത്. . 2004 മുതല്‍ 2009 വരെ ഒന്നാം യു.പി.എ സര്‍ക്കാരില്‍ റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് ലാലു പ്രസാദ് യാദവ് 12 പേര്‍ക്ക് റെയില്‍വേയില്‍ ജോലി നല്‍കുകയും പകരം ഇവരുടെ ഭൂമി നിസാര വിലയ്ക്ക് എഴുതി വാങ്ങി എന്നുമാണ് ആരോപണം. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ പിന്നീട് ഇഡിയും അന്വേഷണം ആരംഭിക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here