ബെയ്‌ലി പാലം തുറന്നു, വാഹനങ്ങള്‍ കടത്തിവിട്ട് സൈന്യം

മുണ്ടൈക്കയിലേക്ക് കടക്കാനുള്ള ബെയ്‌ലി പാലം ഇന്ത്യന്‍ സൈന്യം പൂര്‍ണ സജ്ജമാക്കി. ബുധനാഴ്ചയാണ് ബെയ്‌ലി പാലത്തിന്റെ നിര്‍മാണം തുടങ്ങിയത്. പ്രതികൂല സാഹചര്യങ്ങളെല്ലാം മറികടന്ന് രാപകല്‍ കഠിനാധ്വാനം ചെയ്ത് പൂര്‍ണ്ണ സജ്ജമാക്കിയ പാലത്തിലൂടെ ഇന്ന് വൈകിട്ടോടെ ആദ്യ വാഹനം കടത്തിവിട്ടു.

ALSO READ:മികച്ച രക്ഷാപ്രവര്‍ത്തനമെന്ന് സര്‍വകക്ഷിയോഗം; പുനരധിവാസം സമഗ്രമായി നടപ്പാക്കണമെന്ന് ആവശ്യം

ഉരുള്‍ പൊട്ടലുണ്ടായ മുണ്ടക്കൈ മേഖലയില്‍ മൂന്നാംദിനം രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി. ബെയ്‌ലി പാലം നിര്‍മാണം പൂര്‍ത്തിയായതോടെ മുണ്ടക്കൈ കേന്ദ്രീകരിച്ച് രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ വേഗം കൈവരും. പാലം തകര്‍ന്ന് പ്രദേശം ഒറ്റപ്പെട്ടത് രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലാക്കിയിരുന്നു. താത്കാലിക നടപ്പാത നിര്‍മിച്ചും വളരെ ശ്രമകരമായി പുഴയിലെ കുത്തൊഴുക്ക് മറികടന്നുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ മറുവശത്ത് എത്തിയിരുന്നത്. എന്നാല്‍ പിന്നീട് പ്രദേശത്ത് പെയ്ത കനത്ത മഴ താത്കാലിക പാലം തകര്‍ത്തത് വെല്ലുവിളിയായിരുന്നു. പ്രതികൂല കാലാവസ്ഥ മറികടന്നാണ് ബെയ്‌ലി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ച് വാഹനങ്ങള്‍ കടത്തിവിടാന്‍ ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News