ദുരന്തമുഖത്തെ സഹായഹസ്തമാവാന്‍ കരസേന നിര്‍മിക്കുന്ന ബെയ്‌ലി പാലം നാളെ വൈകീട്ടോടെ നിര്‍മാണം പൂര്‍ത്തീകരിക്കും

Bailey Bridge

മുണ്ടക്കൈയിലെ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുന്നതിനു വേണ്ട യന്ത്രസാമഗ്രികള്‍ എത്തിക്കുന്നതിനായി കരസേന നിര്‍മിക്കുന്ന ബെയ്‌ലി പാലത്തിന്റെ നിര്‍മാണം വ്യാഴാഴ്ടച വൈകീട്ടോടെ പൂര്‍ത്തിയാകും. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ടു പോയ മുണ്ടക്കൈയിലേക്ക് ചൂരല്‍മലയില്‍ നിന്ന് നിര്‍മിക്കുന്ന താല്‍ക്കാലിക പാലം 190 അടി നീളമുള്ളതാണ്. കൂടാതെ ഈ പാലത്തിന് 24 ടണ്‍ ഭാരം വഹിക്കാനും ശേഷിയുണ്ടായിരിക്കും. നീളം കൂടുതലായതിനാല്‍ പുഴയ്ക്കു മധ്യത്തില്‍ തൂണുകള്‍ സ്ഥാപിച്ചാണ് പാലം നിര്‍മിക്കുന്നത്. ദില്ലിയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നുമാണ് പാലം നിര്‍മിക്കുന്നതിന് ആവശ്യമായ സാമഗ്രികള്‍ ചൂരല്‍മലയില്‍ എത്തിക്കുന്നത്. ദില്ലിയില്‍ നിന്നും വിമാനം വഴി കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിക്കുന്ന നിര്‍മാണ സാമഗ്രികള്‍ വയനാട്ടിലേക്ക് ട്രക്കുകളില്‍ എത്തിക്കും.

ALSO READ: അമിത്ഷായുടെ കള്ളം പൊളിച്ചടുക്കി മുഖ്യമന്ത്രി ; അപകടമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ പ്രദേശത്തിന് ഏഴു കിലോമീറ്റര്‍ ഇപ്പുറത്താണ് ദുരന്തം ഉണ്ടായത്, പറയുന്നതില്‍ ഒരു ഭാഗം വസ്തുതയല്ലാത്തത്

ചൊവ്വാഴ്ച രാത്രിയോടെ ആദ്യ വിമാനത്തില്‍ എത്തിച്ച നിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ചാണ് നിലവില്‍ പാലത്തിന്റെ നിര്‍മാണം നടക്കുന്നത്. രണ്ടാമത്തെ വിമാനത്തില്‍ ബുധനാഴ്ച വൈകീട്ടോടെ കണ്ണൂരില്‍ എത്തിക്കുന്ന നിര്‍മാണ സാമഗ്രികള്‍ 15 ട്രക്കുകളിലായി രാത്രിയോടെ ചൂരല്‍മലയില്‍ എത്തിക്കും. ബെംഗളൂരുവില്‍ നിന്നും കരമാര്‍ഗവും നിര്‍മാണ സാമഗ്രികള്‍ ചൂരല്‍മലയില്‍ എത്തിച്ചു തുടങ്ങിയിട്ടുണ്ട്.

കേരള ആന്‍ഡ് കര്‍ണാടക സബ് ഏരിയ ജനറല്‍ ഓഫീസര്‍ കമാന്റിങ് (ജിഒസി) മേജര്‍ ജനറല്‍ വി.ടി. മാത്യുവിന്റെ നേതൃത്വത്തിലാണ് കരസേനയുടെ രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത്. കരസേനയുടെ 100 പേര്‍ കൂടി രക്ഷാദൗത്യത്തിനായി ഉടന്‍ ദുരന്തമുഖത്ത് എത്തും. ഇതിനിടെ, മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ ഉണ്ടെങ്കില്‍ അവരെ കണ്ടെത്തുന്നതിനായി കരസേനയുടെ പ്രത്യേക പരിശീലനം സിദ്ധിച്ച മൂന്ന് സ്‌നിഫര്‍ നായകള്‍ ബുധനാഴ്ച രാത്രിയോടെ ദുരന്തമേഖലയില്‍ എത്തും. മീററ്റില്‍ നിന്നും വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന നായകള്‍ അവിടെ നിന്നാണ് ദുരന്ത മേഖലയിലേക്ക് എത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News