ചേതക് 35 സീരീസ് എന്നുപേരിട്ടിരിക്കുന്ന ഇവിയുമായി ബജാജ് . 3501, 3502, 3503 എന്നീ മൂന്ന് വേരിയൻ്റുകളിലായാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഇതിൽ 3501, 3502 വേരിയൻ്റുകൾക്ക് 1.27 ലക്ഷം, 1.20 ലക്ഷം രൂപ എന്നിങ്ങനെയാണ് വില വരുന്നത്. ടോപ്പ് എൻഡ് 3503 മോഡലിന്റെ വില കമ്പനി പിന്നീട് പ്രഖ്യാപിക്കും.
ചേതക് ഇവിയുടെ ഏറ്റവും ഫീച്ചർ റിച്ച് മോഡൽ കൂടിയാണ് ഇത്. 3.5kWh ബാറ്ററി പായ്ക്ക് ആണ് ചേതക് 35 സീരീസിൽ. ചേതക് ഇവിയുടെ 35 സീരീസ് മോഡലുകൾക്ക് ഫുൾ ചാർജിൽ 153 കിലോമീറ്റർ റേഞ്ച് വരെ നൽകാനാവും.
also read: ഫ്രോങ്ക്സിന്റെ ബ്രേക്കിന് പണികിട്ടി, വാഹനം തിരിച്ചുവിളിച്ച് കമ്പനി; ഇന്ത്യക്കാർ പേടിക്കണ്ട
ആധുനിക ശൈലിയിലാണ് മൊത്തത്തിലുള്ള ഡിസൈൻ . സ്ലീക്കർ ടേൺ ഇൻഡിക്കേറ്ററുകൾ, കൂടുതൽ സ്ട്രീംലൈൻഡ് എൽഇഡി ടെയിൽ ലൈറ്റ് , ബ്ലാക്ക്-ഔട്ട് ഹെഡ്‌ലാമ്പ് സറൗണ്ട് എന്നിവയും ഉൾകൊള്ളുന്നു . ഇൻ്റഗ്രേറ്റഡ് മാപ്പ്സ്, ജിയോ ഫെൻസിംഗ്, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, മ്യൂസിക് കൺട്രോൾ, എന്നിവയുള്ള ടച്ച്‌സ്‌ക്രീൻ ടിഎഫ്‌ടി ഡിസ്‌പ്ലേ ഉൾപ്പെടെയുള്ള സവിശേഷതകളാണ് ചേതക് 3501 ഇവിയുടെ പ്രധാന ആകർഷണം. . മുൻവശത്ത് ഡിസ്‌ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കുമാണ് നൽകിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here