വൈദ്യുത സ്‌കൂട്ടര്‍ വിപണിയില്‍ പുതിയ ചരിത്രമെഴുതാന്‍ തയ്യാറെടുക്കുകയാണ് ബജാജ്. വിപണയില്‍ സ്വാധീനം ശക്തമാക്കാന്‍ ചേതക്കിന് കീഴില്‍ കൂടുതല്‍ ഇവി സ്‌കൂട്ടര്‍ മോഡലുകള്‍ രംഗത്തിറക്കാന്‍ പോവുകയാണ്. ഇതോടെ വെറും മാസങ്ങള്‍ക്കുള്ളില്‍ ഇവി സ്‌കൂട്ടര്‍ വില്‍പന മൂന്നുമടങ്ങ് വര്‍ധിക്കുമെന്നാണ് ബജാജ് ചേതക്ക് വിലയിരുത്തുന്നത്.
ALSO READ: ബംഗാളിൽ അധ്യാപക – അനധ്യാപക നിയമനങ്ങള്‍ റദ്ദാക്കി കൊൽക്കത്ത ഹൈക്കോടതി; മമത സർക്കാരിന് തിരിച്ചടി
മെയ് മാസത്തോടെ പുതിയ സ്‌കൂട്ടര്‍ പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം. ചേതക് അര്‍ബന്‍, ചേതക് പ്രീമിയം എന്നിങ്ങനെയാണ് പുറത്തിറക്കുന്ന പുതിയ മോഡലുകള്‍. 1.23 ലക്ഷം, 1.47 ലക്ഷം രൂപ എന്നിങ്ങനെയാണ് യഥാക്രമം മോഡലുകളുടെ വില.
മാസ് ലുക്കിലാവും പുതിയ മോഡലുകളുടെ എന്‍ട്രി. ചെറിയ ബാറ്ററി, ഹബ് മോട്ടോര്‍ എന്നിവയായിരിക്കും ഉപയോഗിക്കുക. 2023ല്‍ ഈ മോഡലിന്റെ ടെസ്റ്റ് റണ്‍ കമ്പനി നടത്തിയിരുന്നു. 2020 ആദ്യ മാസം വൈദ്യുത സ്‌കൂട്ടര്‍ വിപണയിലെത്തിയ ബജാജ് നാലു വര്‍ഷം പിന്നിടുമ്പോള്‍ മികച്ച വിപണി വിഹിതത്തിലേക്ക് ഉയര്‍ന്നു.
ALSO READ: “ബിജെപിക്ക് അധികാരത്തിലേക്ക് വഴിയൊരുക്കിയത് കോൺഗ്രസ്സ്”: മുഖ്യമന്ത്രി
ഇരുന്നൂറോളം സ്റ്റോറുകളിലായി 164 നഗരങ്ങളിലായി വിപുലമായ വിതരണ ശൃംഖലയുള്ള ബജാജ് ചേതക് കൂടുതല്‍ വികസനം ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നത്. ജനപ്രിയ മോഡലുമായി ബജാജ് എത്തുന്നതോടെ വിപണയില്‍ പുതിയ തരംഗം ഉണ്ടാകുമെന്നാണ് കമ്പനിയുടെ വിശ്വാസം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here