45 ദിവസമായി ഉറങ്ങിയില്ല,കഷ്ടിച്ച് ഭക്ഷണം കഴിച്ചു;42 കാരന്‍ ജോലി സമ്മര്‍ദം മൂലം മരിച്ചു

കടുത്ത ജോലി സമ്മര്‍ദവും മേലുദ്യോഗസ്ഥരുടെ പീഡനവും കാരണം ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ബജാജ് ഫിനാന്‍സ് ഏരിയ മാനേജരായ തരുണ്‍ സക്‌സേന ആത്മഹത്യ ചെയ്തു.

45 ദിവസമായി ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്ന് 5 പേജുള്ള ആത്മഹത്യക്കുറിപ്പില്‍ തരുണ്‍ വെളിപ്പെടുത്തി. ബജാജ് ഫിനാന്‍സ് വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. നവാബാദ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മഹാറാണാ പ്രതാപ് നഗറിലെ വീട്ടിലാണ് തരുണിനെ മരിച്ച നിലയില്‍ കണ്ടത്. ഭാര്യ മേഘയെയും മക്കളായ യഥാര്‍ഥ്, പിഹു എന്നിവരെ മറ്റൊരു മുറിയില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി.

ALSO READ :നല്ല നീലനിറമുള്ള പൂപോലത്തെ ഇഡലി; വെറൈറ്റിക്ക് ഉണ്ടാക്കി നോക്കാം

തിങ്കളാഴ്ച രാവിലെ വീട്ടുജോലിക്കാരാണ് തരുണ്‍ സക്‌സേനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലിയില്‍ പരമാവധി ശ്രദ്ധചെലുത്തിയിരുന്നിട്ടും മേലുദ്യോഗസ്ഥരില്‍ നിന്നും നേരിട്ട അപമാനത്തെക്കുറിച്ച് ആത്മഹത്യാ കുറിപ്പില്‍ സക്‌സേന വിശദീകരിക്കുന്നുണ്ട്. 45 ദിവസത്തോളം ഉറങ്ങിയിരുന്നില്ല, കഷ്ടിച്ചാണ് ഭക്ഷണം പോലും കഴിച്ചത്, കടുത്ത സമ്മര്‍ദ്ദത്തിലാണ്. എന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നു. എല്ലാവരും സുഖമായി ഇരിക്കണം. എനിക്ക് ഭാവിയെക്കുറിച്ച് വളരെയധികം ആശങ്കയുണ്ട്. ചിന്തിക്കാനുള്ള കഴിവ് പോലും നഷ്ടപ്പെട്ടു. അത് കൊണ്ട് ഞാന്‍ പോകുന്നു. ഇങ്ങനെയാണ് ആത്മഹത്യാ കുറിപ്പില്‍ സക്‌സേന പറഞ്ഞത്.

ALSO READ:എട്ട് ലക്ഷം രൂപയ്ക്ക് സ്വപ്നവീട് ; ഹൗസിങ് ഗൈഡന്‍സ് സെന്ററുമായി നിര്‍മിതികേന്ദ്രം
‘അച്ഛനും അമ്മയോടും ഇതുവരെ ഞാനൊന്നും ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ഒരു കാര്യം ഞാന്‍ ആവശ്യപ്പെടുകയാണ് എന്റെ കുടുംബത്തിന് സുഖമായി താമസിക്കാന്‍ കഴിയുന്ന തരത്തില്‍ രണ്ടാമത്തെ നില കൂടി നിര്‍മ്മിക്കണം. ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. എന്നാല്‍, ആത്മഹത്യാ കുറിപ്പില്‍ തരുണ്‍ സക്‌സേന ഉന്നയിച്ച ആരോപണങ്ങളോട് ബജാജ് ഫിനാന്‍സ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News