ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഇനി മുതല്‍ ബജാജ് ഫിനാന്‍സ് വായ്പ നല്‍കും . ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ബി വൈ ഡി ക്കാണ് ഇനി മുതല്‍ ബജാജ് ഫിനാന്‍സ് വായ്പ നല്‍കും .ഇത് സംബന്ധിച്ച് ബജാജ് ഫിനാന്‍സ് ലിമിറ്റഡും പ്രമുഖ ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ബി വൈ ഡി യും തമ്മില്‍ ധാരണപത്രം ഒപ്പിട്ടു.നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ബി വൈ ഡി യുടെ 2 കാറുകള്‍ക്കും പുതിയ വായ്പ സൗകര്യം ലഭ്യമാണ്.ഇലക്ട്രിക് വാഹനങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന സ്വീകാര്യത കണക്കിലെടുത്താണ് ബജാജ് ഫിനാന്‍സ് നിര്‍ണായക ചുവടുവെപ്പ് നടത്തുന്നതെന്ന് ബജാജ് ഫിനാന്‍സ് എസ് എം ഇ വിവാഹത്തിന്റെ പ്രസിഡന്റ് സിദ്ധാന്ത് ദദ്ദ്വാള്‍ പറഞ്ഞു.
Also Read: ഇനി കുരുക്കില്‍ പെടേണ്ട, രാജ്യത്തെ ഏറ്റവും വലിയ ആകാശപാത കൊച്ചിയില്‍ ഉയരുന്നു
ഉപഭോക്താക്കള്‍ക്ക് ഇലക്ട്രിക് വാഹനം വാങ്ങുന്നത് കൂടുതല്‍ സൗകര്യപ്രദമാക്കുക എന്നതാണ് ബജാജ് ഫിനാന്‍സിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ബി വൈ ഡി ഇന്ത്യയുടെ വൈസ് പ്രസിഡണ്ട് സഞ്ജയ് ഗോപാലകൃഷ്ണനും ചടങ്ങില്‍ സന്നിഹിതനായിരുന്നു. ബി വെ ഡി യുടെ ഇന്ത്യയിലെ വിപണി വര്‍ദ്ധിപ്പിക്കാന്‍ ബജാജ് ഫിനാന്‍സ്മായുള്ള സഹകരണം സഹായകരമാകുമെന്ന് സഞ്ജയ് ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ലളിതമായി വായ്പ ലഭ്യമാക്കുക എന്നതാണ് ബജാജ് ഫിനാന്‍സ് ലക്ഷ്യം വയ്ക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here