ബജാജ് NS 200, ബജാജ് ഡോമിനോര്‍ 250 എന്നീ ബൈക്കുകളാണോ സ്വപ്നം? എങ്കില്‍ ഇതാണ് കിടിലന്‍ അവസരം, ബജാജില്‍ ബൈക്കുകള്‍ക്ക് വന്‍ ഡിസ്‌ക്കൗണ്ട് പ്രഖ്യാപിച്ചു

ഉല്‍സവ സീസണുകള്‍ ആഘോഷമാക്കുന്നതാണ് വാഹന നിര്‍മാതാക്കളുടെ എക്കാലത്തേയും പതിവ്. ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ബജാജും ആ പതിവ് തെറ്റിക്കാറില്ല. ഇപ്പോള്‍ ഇതാ അത്തരമൊരു ആഘോഷകാലം എത്തിയിരിക്കുകയാണ് ബജാജില്‍. ദസറയോട് അനുബന്ധിച്ചാണ് ബജാജില്‍ ഓഫര്‍ പെരുമഴ. കമ്പനിയുടെ പള്‍സര്‍ റേഞ്ച് മോട്ടോര്‍ സൈക്കിളുകള്‍ക്കാണ് കൂടുതല്‍ ആനുകൂല്യം ഉള്ളത്. ഈ മോഡലുകള്‍ക്ക് 10,000 രൂപ വരെയാണ് കമ്പനി ഡിസ്‌ക്കൗണ്ട്. പള്‍സര്‍ 125 കാര്‍ബണ്‍ ഫൈബര്‍, NS 125, N 150, പള്‍സര്‍ 150, N 160, NS 160, NS 200, N 250 തുടങ്ങിയുള്ള മോഡലുകള്‍ക്ക് 5000 രൂപ വരെ ക്യാഷ് ബാക്ക് ഓഫറും ഡീലര്‍ഷിപ്പ് നെറ്റ് വർക്ക് പൈന്‍ ലാബ്‌സ് മെഷീനുകള്‍ വഴിയുള്ള HDFC ക്രെഡിറ്റ് കാര്‍ഡുകളില്‍ മാത്രം 5000 രൂപയുടെ പരിമിതകാല ക്യാഷ്ബാക്ക് ഓഫറും ലഭിക്കും.

ALSO READ: മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തം പേരിലാക്കി വിരാട്; ഇപ്പോള്‍ കളിക്കുന്നവരില്‍ ഈ റെക്കോര്‍ഡുള്ള ഏക താരം

EMI ഇടപാടുകളിലും ഉപഭോക്താക്കള്‍ക്കും ഈ ആനുകൂല്യം ലഭ്യമാണ് എന്നതാണ് സവിശേഷത. കൂടാതെ, ഇ-കൊമേഴ്‌സ് പങ്കാളികളായ ആമസോണില്‍ നിന്നും ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും വാഹനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ അധിക ഓഫറുകളും ലഭിക്കും. പള്‍സര്‍ 125 ആണ് ഇത്തരത്തില്‍ ഓഫര്‍ ലഭിക്കുന്നതില്‍ മുന്‍പന്തിയിലുള്ളത്. പള്‍സര്‍ 125 ൻ്റെ എക്‌സ്‌ഷോറൂം വില 81,843 രൂപയാകുമ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ 79,843 പ്രാരംഭവിലയായി ബൈക്ക് ലഭിക്കും. ബജാജ് ഡോമിനോര്‍ 250നും ഫ്‌ളിപ്പ്കാര്‍ട്ടില്‍ കിഴിവ് ലഭ്യമാണ്. ജനപ്രിയ മോഡലായ ഡോമിനോര്‍ 250 യുടെ എക്‌സ്‌ഷോറൂം വില 1,85,894 രൂപയാകുമ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഇത് 2000 രൂപ കൂടി കുറഞ്ഞ് 1,83,894 രൂപയ്ക്ക് ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News