ലോകത്തെ ആദ്യ സി.എന്‍.ജി. ബൈക്ക് അവതരിപ്പിക്കാനൊരുങ്ങി ബജാജ് ഓട്ടോ

ലോകത്തെ ആദ്യ സി.എന്‍.ജി. ബൈക്ക് അവതരിപ്പിക്കാനൊരുങ്ങി ബജാജ് ഓട്ടോ. ഈ വര്‍ഷം ജൂണില്‍ വാഹനം പുറത്തിറക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ധക്ഷമതയില്‍ ശ്രദ്ധിക്കുന്ന ഇപഭോക്താക്കളെ ലക്ഷ്യം വച്ചാണ് വാഹനം നിരത്തിലിറക്കുന്നത്. സി.എന്‍.ജി. ടാങ്കുകള്‍ മുച്ചക്രവാഹനങ്ങളിലും കാറുകളിലും മറ്റും ഘടിപ്പിക്കാനാണ് എളുപ്പം.

ഉത്പാദനച്ചെലവ് കൂടുതലാണെന്നതിനാല്‍ സമാനമായ പെട്രോള്‍ ബൈക്കിനെക്കാള്‍ വില കൂടുതലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 110 സി.സി. മോഡലിനെ അടിസ്ഥാനമാക്കിയാണ് സി.എന്‍.ജി. ബൈക്ക് ഒരുങ്ങുന്നത്. ബൈക്കിന്റെ രൂപകല്പനയില്‍ സി.എന്‍.ജി. ടാങ്ക് തയ്യാറാക്കുന്നതായിരുന്നു വലിയ വെല്ലുവിളിയായിരിക്കും.

വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍; ചാറ്റില്‍ മൂന്ന് മെസേജുകള്‍ വരെ പിന്‍ ചെയ്യാം

110 സി.സി. മോഡലിനെ അടിസ്ഥാനമാക്കിയാണ് സി.എന്‍.ജി. ബൈക്ക് ഒരുങ്ങുന്നത്. ഇത്തരം ബൈക്കുകളുടെ പ്രോട്ടോടൈപ്പുകള്‍ ഇതിനോടകം തന്നെ ബജാജ് നിര്‍മിച്ചിട്ടുണ്ട്. പ്രതീവര്‍ഷം ഒന്ന് മുതല്‍ 1.2 ലക്ഷം യൂണിറ്റ് സി.എന്‍.ജി. ബൈക്കുകളായിരിക്കും നിര്‍മിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News