ഇതിൽ പെട്രോളും സിഎൻജിയും പോവും..! വിപണിയെ പിടിച്ചുകുലുക്കാൻ ബജാജ്

ലോകത്താദ്യത്തെ ബൈ ഫ്യുവൽ ഇരുചക്രവാഹനം പുറത്തിറക്കി ബജാജ്. പെട്രോളിലും സിഎൻജിയിലും പ്രവർത്തിക്കുന്ന ബജാജ് ഫ്രീഡം 125 ആണ് ഇപ്പോൾ വിപണിയെ പിടിച്ച് കുലുക്കാൻ എത്തിയിരിക്കുന്നത്. പൊതുവേ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ ഓടുന്ന കാറുകൾക്ക് സമാനമായ സാങ്കേതികവിദ്യയാണ് ബജാജ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. വാറന്റിയും പ്രകടനവും എങ്ങനെയാകും എന്ന ഭയം കൊണ്ട് ഇ വി വാങ്ങാൻ മടിച്ച് നിൽക്കുന്നവർക്കുള്ള ഉത്തമ വാഹനമാണ് ബജാജ് ഫ്രീഡം 125.

Also Read: ‘ടണലിൽ നിന്ന് ലഭിക്കുന്നത് റെയിൽവേയുടെ മാലിന്യങ്ങൾ’; നഗരസഭ നിയമനടപടി സ്വീകരിക്കുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ

ബജാജ് ഫ്രീഡത്തിന്റെ മൂന്ന് വേരിയന്റുകളിലും 125 സിസി, എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് വരുന്നത്. 5-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിന് 8,000 ആർപിഎമ്മിൽ 9.5 bhp പവറും 5,000 ആർപിഎമ്മിൽ 9.7 Nm ടോർക്കും ഉത്പാദിപ്പിക്കാനാവും. ഡിസ്‌ക് എൽഇഡി, ഡ്രം എൽഇഡി, ഡ്രം എന്നിങ്ങനെ മൂന്ന് ട്രിമ്മുകളിലാണ് സിഎൻജി ബൈക്ക് വരുന്നത്. ഒരു കിലോ സിഎൻജി ഗ്യാസിന് 101 കിലോമീറ്റർ ഇന്ധനക്ഷമത നൽകാനാവുമെന്നാണ് ബജാജ് അവകാശപ്പെടുന്നത്. പെട്രോൾ മോഡിൽ ബൈക്കിന് ലിറ്ററിന് 65 കിലോമീറ്റർ റൈഡിംഗ് റേഞ്ചും കമ്പനി പറയുന്നുണ്ട്.

Also Read: റോബോട്ടിക് പരിശോധനയിൽ അടയാളം കണ്ട സ്ഥലത്ത് ജോയ് ഇല്ല; ക്യാമറയിൽ കണ്ടത് മാലിന്യമെന്ന് സ്കൂബ ടീം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News