പെട്രോളടിക്കാതെ ഓടാം 70 കിലോമീറ്റർ; സി എൻ ജി വണ്ടി ഉടൻ എത്തും

സി എൻ ജി കാറുകൾ ഇപ്പോൾ ഒരുപാട് കാണാറുണ്ടെങ്കിലും സി എൻ ജി ടു വീലർ ഇതാദ്യമായാണ്. സി എൻ ജി ടു വീലറുകളുടെ ലോകത്തെ വിപ്ലവമായി മാറുകയാണ് ഇതോടെ ബജാജ്. ബജാജ് ‘ബിഗസ്റ്റ്’ പള്‍സര്‍ NS 400 സ്ട്രീറ്റ് ഫൈറ്റര്‍ ബൈക്കാണ് ബജാജ് പുറത്തിറക്കുന്നത്. ജൂൺ 18 നാണ് ലോകത്തെ തന്നെ ആദ്യത്തെ സി എൻ ജി ബൈക്ക് ബജാജ് പുറത്തിറക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന ബജാജ് മോഡലുകളില്‍ ഒന്നായ പ്ലാറ്റിന 110-ന്റെ അതേ പ്ലാറ്റ്ഫോമിലായിരിക്കും സിഎന്‍ജി ബൈക്ക് പണിതിറക്കുക.

Also Read: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ഗതാഗത വകുപ്പ്

ഇന്ത്യയിലെ പലയിടത്തും സി എൻ ജി ബൈക്ക് പരീക്ഷണയോട്ടം നടത്തിക്കഴിഞ്ഞു. അതിന്റെ ചിത്രങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ബള്‍ക്കി ഡിസൈനിലായിരിക്കും ഇത് വരിക. ബൈക്കിന്റെ സിഎന്‍ജി സിലിണ്ടര്‍ സീറ്റിനടിയിലായി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെട്രോള്‍ ടാങ്ക് സാധാരണയായി സ്ഥിതിചെയ്യുന്ന ഇടത്ത് ഒരു സിഎന്‍ജി ടാപ്പ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാല്‍ പെട്രോള്‍ നിറയ്ക്കുന്നത് പോലെ ഈ വാഹനത്തിലും സിഎന്‍ജി ഗ്യാസ് നിറയ്ക്കാനാകും. മറ്റ് സിഎന്‍ജി വാഹനങ്ങള്‍ പോലെ തന്നെ അടിയന്തിര സാഹചര്യത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി ഈ ബൈക്കില്‍ ഒരു ചെറിയ പെട്രോള്‍ ടാങ്കും നല്‍കും.

Also Read: റിയാദിൽ വാഹനാപകടത്തെ തുടർന്ന് ചികിത്സക്ക് നാട്ടിൽ പോകാനിരിക്കെ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

സിഎന്‍ജി, പെട്രോള്‍ മോഡുകള്‍ മാറ്റാനായി പ്രത്യേക ബട്ടണ്‍ വാഹനത്തില്‍ നല്‍കും. ആ ബട്ടണ്‍ സമര്‍ത്തി വണ്ടി പെട്രോളില്‍ പ്രവര്‍ത്തിപ്പിക്കണോ അതോ സിഎന്‍ജിയില്‍ ഓടണമോയെന്ന് റൈഡര്‍ക്ക് തീരുമാനിക്കാം. ഡിജിറ്റൽ ഡിസ്പ്ലേ പോലുള്ള ഫീച്ചറുകളും ബൈക്കിൽ പ്രതീക്ഷിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News