ബജാജ് അവതരിപ്പിക്കുന്നു പുതുപുത്തന്‍ പള്‍സര്‍

ഇന്ത്യൻ വിപണിയിൽ 2024 മോഡൽ പൾസർ NS200, പൾസർ NS160 എന്നിവയെ അവതരിപ്പിച്ച് ബജാജ് ഓട്ടോ. എൽഇഡി ഡെയ്‌ടൈം റണ്ണിംഗ് ലാമ്പുകളോട് കൂടിയ എൽഇഡി ഹെഡ്‌ലാമ്പുമായി വരും. പൾസർ എൻ160, പൾസർ എൻ150 എന്നിവയിൽ ആദ്യമായി അരങ്ങേറ്റം കുറിച്ച പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററാണ് ബജാജ് ഓട്ടോ വരുത്തിയ മറ്റൊരു മാറ്റം.

ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, മൊബൈൽ അറിയിപ്പ് അലേർട്ടുകൾ, ഇന്ധനക്ഷമത, അവശേഷിക്കുന്ന ഇന്ധനം ഉപയോഗിച്ച് ഓടിയെത്തുന്ന ദൂരം, ശരാശരി ഇന്ധനക്ഷമത, സമയം തുടങ്ങിയ വിവരങ്ങൾ പുതിയ ക്ലസ്റ്റർ കാണിക്കുന്നു. ഇതുകൂടാതെ സാധാരണ ട്രിപ്പ് മീറ്റർ, ഓഡോമീറ്റർ, സ്പീഡോമീറ്റർ, ഫ്യൂവൽ ഗേജ് എന്നിവയുണ്ടാകും.

പൾസർ NS200 9,750 rpm-ൽ 24.16 bhp-ഉം 8,000 rpm-ൽ 18.74 Nm-ഉം പരമാവധി ടോർക്ക് ഉൽപ്പാദിപ്പിക്കുന്നു. അതേസമയം, പൾസർ NS160 9,000 rpm-ൽ 16.96 bhp കരുത്തും 7,250 rpm-ൽ 14.6 Nm-ഉം പരമാവധി ടോർക്ക് ഉൽപ്പാദിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News