ഈ മാസം 10ന് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ബജാജ്, പള്‍സര്‍ ശ്രേണിയില്‍ പുതിയ മോഡല്‍ വിപണിയില്‍ അവതരിപ്പിക്കും. പള്‍സര്‍ എന്‍250ന്റെ പരിഷ്‌കരിച്ച 2024 പതിപ്പ് ആണ് പുതുതായി വിപണിയില്‍ ഇറക്കാന്‍ പോകുന്നത്. ഇതിന് പുറമേ പള്‍സര്‍ ശ്രേണിയില്‍ തന്നെ വരും മാസങ്ങളില്‍ മറ്റൊരു മോഡല്‍ കൂടി പുറത്തിറക്കാന്‍ ബജാജിന് പദ്ധതിയുണ്ട്.
Also Read: പലിശനിരക്കിൽ മാറ്റമില്ല; റിസർവ് ബാങ്ക് പലിശനിരക്ക് 6.5 ശതമാനായി തുടരും
പള്‍സര്‍ എന്‍ 150, പള്‍സര്‍ എന്‍ 160 എന്നിവയില്‍ ഇന്‍സ്റ്റാള്‍ ചെയ്ത പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ അടക്കം നിരവധി ഫീച്ചറുകളുമായാണ് പുതിയ മോഡല്‍ വരുന്നത്. മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകത ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റമായിരിക്കും. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനോടുകൂടിയായിരിക്കും ബൈക്ക് അവതരിപ്പിക്കുക.
ബ്രേക്കിങ് കൂടുതല്‍ സുരക്ഷിതമാക്കാന്‍ പെറ്റല്‍ ടൈപ്പ് ഡിസ്‌ക് ബ്രേക്ക് ആണ് ഇതില്‍ ക്രമീകരിക്കുക. ഫൈവ് സ്പീഡ് ഗിയര്‍ ബോക്സുമായാണ് ബൈക്ക് വിപണിയില്‍ എത്തുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here