സി.എൻ.ജിയിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ മോട്ടോർ ബൈക്കായ ‘ഫ്രീഡം 125’ പുറത്തിറക്കി ബജാജ് ഓട്ടോ. 95,000 രൂപ മുതലാണ് ബൈക്കിന്റെ വില. ഡ്രം, ഡ്രം എൽ.ഇ.ഡി, ഡിസ്ക് എൽ.ഇ.ഡി എന്നീ മൂന്ന് വേരിയന്റുകളാണ് ഈ ബൈക്കിനുള്ളത്.
പെട്രോളിലും സിഎൻജിയിലുമായി 330 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാമെന്ന് ബജാജ് അവകാപ്പെടുന്നു. രണ്ട് കിലോ ഗ്രാമിന്റെ സിഎൻജി സിലിണ്ടറാണ് ബൈക്കിൽ. സീറ്റിനടിയിലാണ് ഇതിന്റെ സ്ഥാനം. കൂടാതെ രണ്ട് ലിറ്ററിന്റെ പെട്രോൾ ടാങ്കുമുണ്ട്. സി.എൻ.ജി ടാങ്കിന്റെ സമഗ്രത പരിശോധിക്കാനായി ആഘാത പരിശോധന, ട്രക്ക് റൺഓവർ പരിശോധന എന്നിവയടക്കം 11 ടെസ്റ്റുകൾക്ക് നടത്തിയിട്ടുണ്ട്.
ALSO READ: കേരളത്തിന്റെ സ്വപ്‍നം യാഥാർഥ്യത്തിലേക്ക്; വിഴിഞ്ഞത്ത് ജൂലൈ 12 ന് ട്രയൽ റൺ: മന്ത്രി വി എൻ വാസവൻ
ഏഴ് വ്യത്യസ്ത നിറങ്ങളിൽ ഈ ബൈക്ക് ലഭിക്കും.125 സി.സി വരുന്ന സിംഗിൾ സിലിണ്ടർ എൻജിനാണ് വാഹനത്തിലുള്ളത്. ഈ എൻജിൻ 9.4 ബി.എച്ച്.പിയും 9.7 എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കും. വട്ടത്തിലുള്ള എൽ.ഇ.ഡി ഹെഡ്‍ലാംപ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള എൽ.സി.ഡി ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവയെല്ലാം വാഹനത്തിലുണ്ട്.കൂടാതെ ലോകത്തിലെ തന്നെ ബൈക്കുകളിൽ വെച്ച് ഏറ്റവും നീളമുള്ള സീറ്റാണ് ഇതിനെന്ന് ബജാജ് പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here