ക്രിസ്ത്യൻ പള്ളിക്കുനേരെ ബജ്റംഗ് ദൾ ആക്രമണം; 20 പേർക്ക് പരിക്ക്, സംഭവം തെലങ്കാനയിൽ

തെലങ്കാനയിൽ ക്രിസ്ത്യൻ പള്ളിക്കുനേരെ ബജ്റംഗ് ദൾ ആക്രമണം. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ് ചൊവ്വാഴ്ച വൈകിട്ടോടെ സംഭാവമുണ്ടാകുന്നത്. ഇരുന്നൂറോളം വരുന്ന ബജ്റംഗ് ദൾ പ്രവർത്തകർ ജയ് ശ്രീറാം വിളികളുമായി പള്ളി അടിച്ചുതകര്‍ക്കുകയായിരുന്നു. കുട്ടികളുൾപ്പെടെ 20 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ചില ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Also Read; സ്വകാര്യ സ്‌കൂൾ ബസ് ഡ്രൈവറിൽ നിന്ന് കണ്ടെടുത്തത് ഒന്നര കിലോയിലധികം കഞ്ചാവ്; സംഭവം ഇടുക്കിയിൽ

മഡിഗ ദളിത് ക്രിസ്ത്യൻ വിഭാഗത്തിലെ ആളുകൾക്ക് നേരെയാണ് ബജ്റംഗ് ദൾ പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടത്. ഇരുന്നൂറോളം വരുന്ന ആളുകൾ പള്ളിയിലേക്ക് ജയ് ശ്രീറാം വിളികളോടെ എത്തുകയും പള്ളിയിലെ കുരിശ്, പ്രാർഥനാഹാളിലെ കസേരകൾ, പള്ളിയുടെ മേൽക്കൂര അടക്കം അടിച്ചു തകർക്കുകയുമായിരുന്നു.

Also Read; കാട്ടാന ആക്രമണം; കൊല്ലപ്പെട്ട പോളിൻ്റെ മൃതദേഹം വയനാട്ടിലേക്ക് കൊണ്ടുപോകും

റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് ഈ പ്രദേശത്ത് സവർണജാതിക്കാരും ദളിത് വിഭാഗവും തമ്മിൽ നേരത്തെതന്നെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിനെത്തുടർന്നാണ് ഇത്തരമൊരു ആക്രമണം ഉണ്ടായതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അക്രമി സംഘത്തിൽ കോൺഗ്രസ് പ്രവർത്തകരുമുണ്ടായിരുവെന്നാണ് പൊലീസ് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News