സംഘപരിവാര്‍ സംഘടനയായ ബജ്രംഗ്ദളിനെ നിരോധിക്കില്ലെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗ്. മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് ജയിച്ചാലും ബജ്രംഗ്ദളിനെ നിരോധിക്കില്ലെന്നും ബജ്രംഗ്ദളില്‍ നല്ലവരായ നിരവധി ആളുകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തില്‍ എത്തിയാല്‍ ബജ്രംഗ്ദളിനെ നിരോധിക്കുമെന്ന് കര്‍ണാടക തെരഞ്ഞെടുപ്പ് പത്രികയില്‍ കോണ്‍ഗ്രസ് പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ദിഗ് വിജയ് സിംഗ് സിംഗിന്‍റെ പ്രസ്താവന ചര്‍ച്ചയാകുന്നത്.
ALSO READ: മഞ്ഞ കാർഡുകാർക്ക് സൗജന്യ ഓണക്കിറ്റ്, 32 കോടി മുന്‍കൂറായി അനുവദിക്കും: ഓണക്കിറ്റിലെ ഇനങ്ങള്‍ നോക്കാം
ബിജെപിക്കും സംഘപരിവാറിനുമെതിരായ കോണ്‍ഗ്രസ് സ്വീകരിക്കുന്നു എന്ന വിമര്‍ശനങ്ങള്‍ക്ക് ശക്തി പകരുന്നതാണ് നേതാക്കളുടെ ഇത്തരത്തിലുള്ള പരാമര്‍ശം. യുസിസി രാജ്യത്ത് നടപ്പിലാക്കുന്നതില്‍ വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിവിധ നിലപാടുകള്‍ പറഞ്ഞിരുന്നു.
അതേസമയം കോട്ടയത്തെ കിടങ്ങൂരില്‍ യുഡിഎഫ്- ബിജെപി സഖ്യം സംസ്ഥാനത്ത് വലിയ ചര്‍ച്ചയ്ക്ക് വഴിതെളിച്ചിരിക്കുകയാണ്. സഖ്യം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് മുമ്പുള്ള റിഹേഴ്സലാണെന്ന് എല്‍ഡിഎഫ് നേതാക്കള്‍ ആരോപിച്ചിരുന്നു.
ALSO READ: ‘പുതുപ്പള്ളിയിലേത് രാഷ്ട്രീയ തെരഞ്ഞെടുപ്പ്; ജെയ്ക്കിന് ലഭിക്കുന്നത് മികച്ച പിന്തുണ’: ഇ പി ജയരാജന്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here