മതപരിവര്‍ത്തനം ആരോപിച്ച് മഹാരാഷ്ട്രയില്‍ മൂന്ന് ക്രൈസ്തവര്‍ക്ക് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ക്രൂര മര്‍ദനം: വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു

മഹാരാഷ്ട്രയില്‍ മൂന്ന് ക്രൈസ്തവര്‍ക്ക് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ക്രൂര മര്‍ദനം. മതപരിവര്‍ത്തനം ആരോപിച്ച് മഹാരാഷട്രയില്‍ പൂനെ ജില്ലയിലെ ചിഖാലി ഗ്രാമത്തിലാണ് സംഭവം. യുവാക്കളെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കൂട്ടം ചേർന്ന് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ALSO READ: ‘റഫ അതിർത്തിയിലെ പള്ളി കയ്യേറി പാചകപ്പുരയാക്കി ഇസ്രയേൽ സൈന്യം’, പാട്ടുപാടി ഭക്ഷണം ഉണ്ടാക്കുന്ന വീഡിയോ പുറത്ത്; വിമർശനം ശക്തം

സംഭവത്തില്‍ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. മൂന്ന് പേരെ നിലത്തിരുത്തി കൂട്ടമായി മര്‍ദിക്കുന്നത് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ കാണാം. മതപരിവർത്തനത്തിന്റെ പേരിൽ മുൻപും സമാന സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബിഹാറില്‍ മലയാളി സുവിശേഷകനെ സംഘപരിവാര്‍ ആക്രമിച്ച വാർത്ത ആഴ്ചകൾക്ക് മുൻപ് പുറത്തുവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News