ഗുസ്തി താരം ബജ്രംഗ് പുനിയയ്ക്ക് നാല് വര്‍ഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി നാഡയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കിയില്ലെന്ന് ആരോപിച്ചാണ് നടപടി.
കാലാവധി കഴിഞ്ഞ കിറ്റുകള്‍ പരിശോധനയ്ക്ക് നല്‍കിയെന്ന കാരണത്താലാണ് പുനിയ സാമ്പിള്‍ കൈമാറാത്തത്. ഇതിന് പിന്നെലെയാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി താരത്തെ മത്സരങ്ങളിൽ നിന്നും വിലക്കിയിരിക്കുന്നത്.
ഇതോടെ മത്സരങ്ങളില്‍ കളിക്കുവാനോ പരിശീലകനാകാനോ ബജ്രംഗ് പുനിയയ്ക്കാവില്ല. ഈ വര്‍ഷം മാര്‍ച്ചില്‍ ദേശീയ ടീമിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സില്‍ മൂത്രത്തിന്റെ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചുവെന്നാണ് ആരോപണം. എന്നാല്‍ തന്റെ വിസമ്മതം മനഃപൂര്‍വമല്ലെന്നും നാഡയുടെ പ്രക്രിയകളിലുള്ള വിശ്വാസക്കുറവാണ് കാരണമെന്നും ബജ്റംഗ് വാദിച്ചു. കാലാവധി കഴിഞ്ഞ ടെസ്റ്റ് കിറ്റുകള്‍ പരിശോധനയ്ക്ക് നല്‍കിയെന്നും അദ്ദേഹം ആരോപിച്ചു.
ALSO READ; ‘ആരോപണം അടിസ്ഥാനരഹിതം’; കൈക്കൂലി ആരോപണത്തിൽ വിശദീകരണവിമായി അദാനി ഗ്രൂപ്പ്
കാലഹരണപ്പെട്ട കിറ്റുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് നാഡയില്‍ നിന്ന് മറുപടി ലഭിച്ചാല്‍ സാമ്പിള്‍ നല്‍കാന്‍ തയ്യാറാണെന്ന നിലപാടിലായിരുന്നു താരം. ഏപ്രില്‍ 23-ന് ബജ്രംഗിനെ താല്‍ക്കാലികമായി നാഡ സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് വേള്‍ഡ് റെസ്ലിംഗ് ഗവേണിംഗ് ബോഡിയും ബജ്റംഗിനെ സസ്‌പെന്‍ഡ് ചെയ്തു. നടപടിക്കെതിരെ നാഡയുടെ ആന്റി ഡിസിപ്ലിനറി ഡോപ്പിംഗ് പാനലില്‍ അപ്പീല്‍ നല്‍കുകയും സസ്‌പെന്‍ഷന്‍ അസാധുവാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സെപ്റ്റംബര്‍ 20, ഒക്ടോബര്‍ 4 തീയതികളില്‍ ഹിയറിംഗിന് ശേഷമാണ് നാല് വര്‍ഷത്തേക്ക് അയോഗ്യനാക്കിയതായി നാഡ അറിയിച്ചത്.
ലൈംഗിക ആരോപണം നേരിട്ട ബിജെപി നേതാവും മുന്‍ റെസ്ലിംഗ് ഫെഡറേഷന്‍ പ്രസിഡന്റുമായിരുന്ന ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരായ വനിതാ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍ മുന്‍നിരയില്‍ ഉണ്ടായിരുന്ന താരമാണ് ബജ്രംഗ് പുനിയ. വിനേഷ് ഫോഗട്ടിനൊപ്പം പുനിയയും ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. അതുകൊണ്ട് തന്നെ തനിക്കെതിരേ മോദി സര്‍ക്കാരിന്റെ വൈരാഗ്യനടപടിയാണിതെന്ന നിലപാടിലാണ് ബജ്രംഗ് പുനിയ.
കൈരളി ന്യൂസ് ദില്ലി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here