ഗുസ്തി ഫെഡറേഷന്‍ തെരഞ്ഞെടുപ്പ് വിവാദത്തില്‍ സാക്ഷി മാലിക്കിന്റെ വിരമിക്കലിന് കടുത്ത നടപടിയുമായി ഗുസ്തി താരങ്ങള്‍. പത്മശ്രീ പുരസ്‌കാരം പ്രധാനമന്ത്രിക്ക് തിരിച്ചു നല്‍കുന്നതായി ബജ്രഗ് പൂനിയ. കര്‍ത്തവ്യ പഥിലെത്തിയ ബജ്രഗ് പൂനിയ പത്മശ്രീ പ്രധാനന്ത്രിയുടെ വാസത്തിക്ക് മുന്നിലെ ഫുട്പാത്തില്‍ ഉപേക്ഷിച്ചു. വിവാദത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്.
ഗുസ്തി ഫെഡറേഷനില്‍ ബ്രിജ് ഭൂഷന്റെ അനുയായികള്‍ക്ക് വീണ്ടും സര്‍വ്വാധിപത്യം ലഭിച്ചതോടെയാണ് പത്മശ്രീ പുരസ്‌കാരം പ്രധാനമന്ത്രിക്ക് തിരിച്ചു നല്‍കുന്നതായി ബജ്രഗ് പൂനിയ പ്രഖ്യാപിച്ചത്. പുരസ്‌കാരം തിരിച്ചു നല്‍കാന്‍ എത്തിയ ബജ്രഗ് പൂനിയയെ കര്‍ത്തവ്യപഥില്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു.
പ്രധാനമന്ത്രിക്ക് എഴുതിയ തുറന്ന കത്തില്‍ സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ല എന്ന് കുറ്റപ്പെടുത്തി. സഹപ്രവര്‍ത്തകര്‍ക്ക് നീതി ലഭിക്കാത്ത ഈ സമയത്ത് പുരസ്‌കാരങ്ങള്‍ ശ്വാസം മുട്ടിക്കുന്നു എന്നും ബജ്രഗ് പൂനിയ വ്യക്തമാക്കി. പുരസ്‌കാരം പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ ഫുട്പാത്തില്‍ ഉപേക്ഷിച്ചു ബാജ്രങ് പൂനിയ മടങ്ങി.സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിച്ചതിനു പിന്നാലെയാണ് പ്രതിഷേധം ഷാള്‍തമാകുന്നത്. ഒരു താരത്തെ നഷ്ട്ടമായതിന് ഉത്തരവാദി സര്‍ക്കാരാണെന്ന് സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി.
Also Read: പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 82 വര്‍ഷം കഠിനതടവ്
രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് വേണ്ടി പ്രധാനമന്ത്രിയും രാഷ്ട്രപതിയും സംസാരിക്കാന്‍ തയ്യാറാകണം എന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സ്വന്തം പ്രയത്‌നത്താല്‍ ഉയര്‍ന്നുവന്ന താരങ്ങളെയാണ് ഇല്ലാതാക്കുന്നത് ബോക്സര്‍ വിജേന്ദര്‍ സിംഗ് വിമര്‍ശിച്ചു. അതേസമയം ബ്രിജ് ഭൂഷനെ പിന്തുണച്ച് ദില്ലിയിലെ വസതിക്ക് മുന്നില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here