ബജ്‌റംഗ് സേനയെ ഒപ്പം ചേര്‍ത്ത് കോണ്‍ഗ്രസ്

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശില്‍ തീവ്രഹിന്ദുത്വ പാര്‍ട്ടി ബജ്റംഗ് സേനയെ ഒപ്പം ചേര്‍ത്ത് കോണ്‍ഗ്രസ്. മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍ നാഥിന്റെ സാന്നിധ്യത്തിലായിരുന്നു ലയനം. ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ മുന്‍ മന്ത്രി ദീപക് ജോഷിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് ബജ്‌റംഗ് സേനയുടെ നേതൃനിരയില്‍ ഉള്ളത്.

Also Read- ഒഡീഷ നഷ്ടപരിഹാരത്തുക ലഭിക്കാന്‍ ഭര്‍ത്താവ് മരിച്ചെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി; ഭാര്യക്കെതിരെ ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍

ബജ്റംഗ് സേനയുടെ ദേശീയ അധ്യക്ഷന്‍ രജ്നിഷ് പട്ടേരിയയും കോര്‍ഡിനേറ്റര്‍ രഘുനന്ദന്‍ ശര്‍മയും ചേര്‍ന്നാണ് ലയന പ്രഖ്യാപനം നടത്തിയത്. ദീപക് ജോഷിയും ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍ കമല്‍ നാഥിന് ബജ്‌റംഗ് സേന പ്രവര്‍ത്തകര്‍ അധികാര ദണ്ഡും പ്രത്യേക ഉപഹാരങ്ങളും കൈമാറി. ജയ് ശ്രീറാം മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടായിരുന്നു ലയനപ്രഖ്യാപനം.

Also Read- ഒന്നര വര്‍ഷത്തിന് ശേഷം നാട്ടിലെത്തി; മകനെ കണ്ട് പൊട്ടിക്കരഞ്ഞ് അമ്മ; ഒരു കോടിയിലേറെപ്പേര്‍ കണ്ട വീഡിയോ

ബിജെപിക്കെതിരെ കടുത്ത വിമര്‍ശനമാണ് ബജ്‌റംഗ് സേന ഉന്നയിച്ചത്. ജനവിധിയെ വഞ്ചിച്ചുകൊണ്ടാണ് സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ എത്തിയതെന്ന് ബജ്‌റംഗ് സേന ആരോപിച്ചു. ബിജെപി അതിന്റെ പാതയില്‍ നിന്ന് വ്യതിചലിക്കുകയാണെന്നും ബജ്റംഗ് സേന നേതൃത്വം കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here