ബേക്കറിയില്‍ കിട്ടുന്ന അതേ രുചിയില്‍ വീട്ടിലുണ്ടാക്കാം മധുരംകിനിയും ഫ്രൂട്ട് സാലഡ്

ബേക്കറിയില്‍ കിട്ടുന്ന അതേ രുചിയില്‍ വീട്ടിലുണ്ടാക്കാം മധുരം കിനിയും ഫ്രൂട്ട് സാലഡ്. വെറും പത്ത് മിനുട്ടില്‍ നല്ല കിടിലന്‍ രുചിയില്‍ ഫ്രൂട്ട് സാലഡ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

പഴങ്ങള്‍ – ആവശ്യത്തിന് ( ഇഷ്ടമുള്ള പഴങ്ങളെല്ലാം ഉപയോഗിക്കാം )

പഞ്ചസാര- 3 ടേബിള്‍ സ്പൂണ്‍

പാല്‍ – 5 ടേബിള്‍ സ്പൂണ്‍

വനില എസന്‍സ് – 1 ടീസ്പൂണ്‍

ഐസ്‌ക്രീം

തയ്യാറാക്കുന്ന വിധം

പഴങ്ങള്‍ എല്ലാം മുറിച്ച് അതിലേക്ക് പാല്‍, പഞ്ചസാര, വാനില എസന്‍സ്, ഐസ്‌ക്രീം എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക

മിക്‌സ് ചെയ്ത് സെറ്റ് ആവാന്‍ ഫ്രിജില്‍ 15 മിനിറ്റ് വയ്ക്കുക.

ആ സമയം കൊണ്ട് പൈനാപ്പിള്‍ ജ്യൂസ് അല്ലെങ്കില്‍ മാങ്ങാ ജ്യൂസ് തയാറാക്കി തണുക്കാന്‍ വയ്ക്കാം.

15 മിനിറ്റ് കഴിഞ്ഞാല്‍ ഒരു ഗ്ലാസില്‍ പഴങ്ങള്‍, ഐസ്‌ക്രീം, ജ്യൂസ് എന്നിങ്ങനെ ലെയര്‍ ആയി സെറ്റ് ചെയ്‌തെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News