ഊണ് കഴിഞ്ഞിട്ട് ഒരു മധുരമൂറും ലൈം ആയാലോ ? ബേക്കറി സ്‌റ്റൈലില്‍ തയ്യാറാക്കാം

Lime

ഊണ് കഴിഞ്ഞിട്ട് മധുരമൂറും ലൈം തയ്യാറാക്കിയാലോ ? ബേക്കറിയിലും റെസ്റ്റോങന്റിലുമെല്ലാം കിട്ടുന്ന രുചിയില്‍ ലൈം ജ്യൂസ് നമുക്ക് ഇനി വീട്ടില്‍ സിംപിളായി തയ്യാറാക്കാം.

ചേരുവകള്‍

നാരങ്ങ- 1-2

ഇഞ്ചി – ഒരു ചെറിയ കഷണം

പഞ്ചസാര/കല്‍ക്കണ്ടം – 2-3 സ്പൂണ്‍ (മധുരത്തിന് അനുസരിച്ച്)

ഏലക്കായ – 2-3

വെള്ളം – ആവശ്യാനുസരണം

സബ്ജ സീഡ്സ് (ആവശ്യമെങ്കില്‍) – 1 സ്പൂണ്‍

ഐസ് – ആവശ്യത്തിന്

Also Read : റോഡ് സൈഡിലുള്ള കടയില്‍ നിന്നും മോമോസ് വാങ്ങിക്കഴിച്ചു; യുവതിക്ക് ദാരുണാന്ത്യം, മക്കള്‍ ചികിത്സയില്‍

തയാറാക്കുന്ന വിധം :

സബ്ജ സീഡ്സ് വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക.

നാരങ്ങാ തൊലി കളഞ്ഞു കുരു എല്ലാം മാറ്റുക. ഒരു ചെറിയ കഷണം തൊലി മാത്രം ബാക്കിവയ്ക്കുക.

ശേഷം ഇഞ്ചി, പഞ്ചസാര, ഏലക്കായ എന്നീ ചേരുവകളും ചേര്‍ത്ത് മിക്‌സിയുടെ ജാറിലിട്ട് കുറച്ചു വെള്ളം ചേര്‍ത്ത് അരയ്ക്കുക.

ഐസ് ആവശ്യമെങ്കില്‍ ചേര്‍ക്കാം. കൂടുതല്‍ വെള്ളം ചേര്‍ത്തോ അല്ലാതെയോ അരിച്ചെടുക്കുക. സബ്ജ സീഡ്സ് ചേര്‍ക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News