ത്യാഗത്തിന്റേയും സ്‌നേഹത്തിന്റേയും സന്ദേശം പകർന്ന് ഇന്ന് ബലിപെരുന്നാൾ

പ്രവാചകനായ ഇബ്രാംഹിം മകൻ ഇസ്മായീലിനെ ദൈവകൽപ്പന പ്രകാരം ബലി നൽകാനൊരുങ്ങിയതിൻറെ ഓർമ്മ പുതുക്കി ഇസ്‌ലാം മതവിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ (ഈദുൽ അദ്ഹ) ആഘോഷിക്കും. മകൻ ഇസ്മായീൽ നബിയുടെയും ത്യാഗപൂർണമായ ജീവിതവും അല്ലാഹുവിലേക്കുള്ള സമർപ്പണവുമാണ് ബലിപെരുന്നാൾ നൽകുന്ന സന്ദേശം. പ്രവാചകന്റെ ത്യാഗത്തെ വാഴ്ത്തുന്ന ഈ ദിനം പെരുന്നാൾ നമസ്കാരവും കുടുംബാംഗങ്ങളുടെ ഒത്തുചേരലുകളുമായി കേരളത്തിലെ വിശ്വാസികൾ ആഘോഷിക്കും.

ത്യാഗത്തിന്റേയും സ്‌നേഹത്തിന്റേയും മഹത്തായ സന്ദേശം നമ്മിലേക്ക് പകരുന്ന ദിനമാണ് ബലി പെരുന്നാളിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുൻ നിര രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ ജനങ്ങൾക്ക് പെരുന്നാൾ ആശംസ അറിയിച്ചു. മറ്റുള്ളവര്‍ക്കു നേരെ സഹായഹസ്തം നീട്ടാനും പരസ്പരം സ്‌നേഹിക്കാനും ഏവര്‍ക്കും സാധിച്ചാല്‍ മാത്രമേ സന്തോഷവും സമത്വവും നിറഞ്ഞ ലോകം സാക്ഷാത്ക്കരിക്കപ്പെടുകയുള്ളൂ എന്ന് ബലി പെരുന്നള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

also read; സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നു;ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News