ബക്രീദ് ആഘോഷത്തിൻ്റെ പേരിൽ വിഎച്ച്പി പ്രതിഷേധം; ക്ഷമ ചോദിച്ച് ഗുജറാത്തിലെ സ്കൂളുകൾ

ബക്രീദ് ആഘോഷത്തിൻ്റെ പേരിൽ ഗുജറാത്തിലെ രണ്ട് സ്കൂളുകൾക്കെതിരെ വിശ്വഹിന്ദു പരിഷത്ത് പ്രതിഷേധം. ഇതോടെ ബക്രീദ് ആഘോഷത്തിൻ്റെ പേരിൽ ക്ഷമ ചോദിച്ച് ഗുജറാത്തിലെ രണ്ട് സ്കൂളുകൾ രംഗത്തെത്തി.

ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയതിൽ ക്ഷമചോദിക്കുന്നുവെന്നാണ് സ്കൂൾ മാനേജ്മെന്റുകൾ അറിയിച്ചത്. വിഎച്ച്പി പ്രതിഷേധം ഉയർന്നതിനെ തുടർന്ന്വടക്കൻ ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ പ്രീ സ്കൂൾ ക്ഷമാപണം എഴുതി നൽകുകയായിരുന്നു.രണ്ട് സ്കൂളുകളും ക്ഷമ ചോദിച്ചുവെങ്കിലും ഇവയിൽ ഒന്നിനെതിരെ പ്രാദേശിക അധികാരികൾ അന്വേഷണം നടത്തുന്നുണ്ട്.എന്നാൽ മാനേജ്മെന്റും രക്ഷിതാക്കളും തമ്മിൽ ചർച്ച ചെയ്ത് പ്രശ്നം പരിഹരിച്ചുവെന്നാണ് ഇതിനെപ്പറ്റി പൊലീസിന്റെ പ്രതികരണം.

Also Read: ലോകത്ത് ആദ്യമായി മാജിക് മഷ്‌റൂമും എം.ഡി.എം.എയും നിയമവിധേയം, ചരിത്രതീരുമാനവുമായി ഓസ്‌ട്രേലിയ

തങ്ങൾ നടത്തിയ ബക്രീദ് ആഘോഷം ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് മനസിലാക്കുന്നു. ആരുടെയും മതവികാരം ​വ്രണപ്പെടുത്താനല്ല ആഘോഷം സംഘടിപ്പിച്ചത്. ഞങ്ങളും ഹിന്ദുമതത്തിൽ വിശ്വസിക്കുന്നവരാണ്. ഇത് അവസാന തെറ്റായി കണ്ട് ക്ഷമിക്കണമെന്നാണ് പറയാനുള്ളതെന്ന് ക്ഷമ പറഞ്ഞ സ്കൂളുകളിലൊന്നായ കിഡ്സ് കിംഗ്ഡമിൻ്റെ മാനേജർ രാസി ഗൗതം എഴുതിയ കത്തിൽ വ്യക്തമാക്കി.

Also Read: ഏഴംകുളം ദേവീ ക്ഷേത്ര പരിസരത്തുള്ള കുളത്തിൽ സ്ത്രീയുടെ മൃതദേഹം

അതേസമയം, ഇതിന് മുമ്പും ഇത്തരം ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും ആദ്യമായാണ് ഉണ്ടാകുന്നതെന്നുമാണ് ഗൗതമിന്റെ പ്രതികരണം. മറ്റൊരു പ്രീ സ്കൂളായ പേളിനെതിരെയാണ് നിലവിൽ ഡി.ഇ.ഒ അന്വേഷണം നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here